വിദേശ തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികമുള്ളത്. ഒക്ടോബര്‍ അവസാനത്തെ കണക്കു പ്രകാരം ഇന്ത്യക്കാരുടെ എണ്ണം 3.8 ശതമാനം കുറഞ്ഞു
ഒമാനില്‍ ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം വിദേശി തൊഴിലാളികളുടെ എണ്ണം കുറയുന്നതായി റിപോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം തൊഴിലാളികളുടെ എണ്ണത്തില്‍ 3.3 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 4.7 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുള്ള മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം കുറവു സംഭവച്ചിരിക്കുന്നത്.
വിദേശ തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികമുള്ളത്. ഒക്ടോബര്‍ അവസാനത്തെ കണക്കു പ്രകാരം ഇന്ത്യക്കാരുടെ എണ്ണം 3.8 ശതമാനം കുറഞ്ഞു. ശ്രീലങ്കക്കാരുടെ എണ്ണത്തിലാണ് കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ്. അതേസമയം, നേപ്പാള്‍, ഉഗാണ്ട, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
നേപ്പാള്‍ നിന്നും ഉള്ളവരുടെ എണ്ണം ഒരു ശതമാനം ഉയര്‍ന്ന് 17236 ആയി. ഉഗാണ്ടയില്‍ നിന്നുള്ളവര്‍ 38.7 ശതമാനം ഉയര്‍ന്ന് 32792 ആയി. വീട്ടുജോലിക്കായി നിരവധി ഉഗാണ്ടന്‍ വംശജരായ സ്ത്രീകളാണ് ഒമാനില്‍ എത്തുന്നത്. ഫിലിപ്പിനോകളുടെ എണ്ണം ആറ് ശതമാനംവും, ഈജിപ്ഷ്യന്‍ വംശജരുടെ എണ്ണം 11.1 ശതമാനവും ഉയര്‍ന്നു.