എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു മുദ്രാവാക്യം ജനങ്ങള്‍ക്കിടയിലേക്ക് നല്‍കുക പതിവാണ്. തങ്ങള്‍ക്ക് പറയാനുള്ളത് വളരെ ലളിതമായി സമൂഹത്തിനിടയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് മുദ്രാവാക്യങ്ങള്‍ വഴി ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ലക്ഷ്യം വെക്കുന്നത്. പല അവസരങ്ങളിലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ ചില മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ പിന്നീട് തിരിച്ചടിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്നുള്ള മുദ്രാവാക്യം ബിജെപിക്ക് തിരിച്ചടിയായത് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ചൗക്കീദാര്‍ ചോര്‍ ഹേ എന്നുള്ള മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ഇറങ്ങിയപ്പോള്‍ ഉണ്ടായ അവസ്ഥയും. രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍
1989കളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ ഒരു ക്യാമ്പയിന്‍ നടക്കുകയുണ്ടായി. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് മന്ത്രിസഭ ആയിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയ്ക്ക് വലിയ അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവന്ന സമയമായിരുന്നു അത്. സമൂഹത്തില്‍ കോഴ വിവാദവും അഴിമതിയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ബോഫോഴ്‌സ് കേസ്, ഭോപ്പാല്‍ ദുരന്തം, ഷബാനു കേസ്, പഞ്ചാബ് പ്രശ്‌നം, ശ്രീലങ്കന്‍ സിവില്‍ വാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായ സമയമായിരുന്നു. ആരോപണങ്ങളെ മറികടക്കുക എന്നതായിരുന്നു പരസ്യങ്ങള്‍ കൊണ്ട് ലക്ഷ്യമിട്ടത്.
ഈ ഒരു സാഹചര്യത്തിലാണ് ദേശാഭിമാനിയില്‍ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന മധു ഓമല്ലൂര്‍ തുടര്‍ച്ചയായി പരസ്യ പാരഡി കാര്‍ട്ടൂണ്‍ വരച്ചത്. ഓരോ ദിവസവും പത്രങ്ങളില്‍ വരുന്ന പരസ്യത്തിന്റെ മറുപുറം പറയുന്നതായിരുന്നു പരസ്യത്തിന്റെ പാരഡി കാര്‍ട്ടൂണ്‍ പരമ്പര. എന്റെ ഹൃദയം ഇന്ത്യയ്ക്ക് വേണ്ടി തുടിക്കുന്നു എന്നുള്ളതിന് പകരമായി എന്റെ ഹൃദയം കോഴക്കു വേണ്ടി തുടിക്കുന്നു എന്ന് ഓരോ പാരഡി കാര്‍ട്ടൂണിലും എഴുതിയതാണ് ശ്രദ്ധേയം. പാരഡി കാര്‍ട്ടൂണുകള്‍ എന്നൊരു വിഭാഗം തന്നെ അവിടെ തുടക്കം കുറിച്ചു എന്ന് പറയുന്നതിലും തെറ്റില്ല.
കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി