UPDATES

ഓഫ് ബീറ്റ്

കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-134

                       

രാജ്യത്ത് വര്‍ത്തമാനകാലത്ത് ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തികള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള അവസരം തടസ്സപ്പെടുത്തുന്നതായി പരാതികളും ഉയരുന്നുണ്ട്. ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തെ നിയന്ത്രിക്കുന്നത് ഭരണഘടന ലഘനമാണ്. അതുകൊണ്ട് തന്നെ അതിനോട് യോജിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണെങ്കിലാണ് ഗവര്‍ണര്‍മാരുടെ അമിതമായ ഇടപെടല്‍ എന്ന് കാണാം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം ഉള്ള വ്യക്തിയാണ് ഗവര്‍ണര്‍മാര്‍. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി വേണം ഗവര്‍ണര്‍മാര്‍ ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കാന്‍ എന്ന നില ഇപ്പോള്‍ വന്നു ചേര്‍ന്നിട്ടുണ്ട്.

വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍

സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ പലപ്പോഴും രാഷ്ട്രീയപരമായ നിലപാടുകള്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തെ ഭരണ പ്രവര്‍ത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം സ്വീകരിച്ച് മുന്‍കാലങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നില്ല എന്നുള്ളതാണ് വസ്തുത. നിലവില്‍ ഗവര്‍ണര്‍മാര്‍ വലിയ അളവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുണ്ട്. മുഖ്യമന്ത്രിയാല്‍ നയിക്കപ്പെടുന്ന സംസ്ഥാനത്തെ മന്ത്രിസഭയെ ഉപദേശിക്കുവാനും സഹായിക്കുവാനും ഗവര്‍ണര്‍മാര്‍ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും. ഗവര്‍ണറുടെ പേരിലാണ് സംസ്ഥാനത്ത് എല്ലാ എക്‌സിക്യൂട്ടീവ് നടപടികളും നടക്കുന്നത് എന്നതും വിശേഷപ്പെട്ടത് തന്നെ. ഗവര്‍ണര്‍മാര്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്.

മുന്‍പും ഇത്തരത്തിലുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്നുള്ളത് മറച്ചുവെക്കുവാന്‍ സാധിക്കില്ല. പക്ഷേ അന്നൊന്നും ഇന്നത്തെ പോലെ വലിയ രീതിയിലുള്ള ഇടപെടലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വസ്തുത. ഗവര്‍ണര്‍മാരുടെ ചെറിയ ഇടപെടലുകള്‍ അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ വിമര്‍ശന കലയായ കാര്‍ട്ടൂണിനും വിഷയമായിട്ടുണ്ട്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോമസ് വരച്ച ഒരു കാര്‍ട്ടൂണ്‍ ഒരു പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ്. കുട്ടി കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് എടുപ്പിക്കുക എന്ന പ്രയോഗത്തെ കാര്‍ട്ടൂണിസ്റ്റ് തോമസ് ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെടുത്തി കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തള്ളക്കുരങ്ങായാണ് കാര്‍ട്ടൂണില്‍ കാണുന്നത്. ഗവര്‍ണര്‍മാരാണ് കുട്ടിക്കുരങ്ങുകള്‍. പഞ്ചായത്ത് ഭരണ രംഗത്തുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലിനെയാണ് കാര്‍ട്ടൂണില്‍ വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

 

Share on

മറ്റുവാര്‍ത്തകള്‍