നമ്മുടെ രാജ്യത്ത് പല അവസരങ്ങളിലും ക്ഷാമം ഉണ്ടാകാറുണ്ട്. സവാളയ്ക്ക്, തക്കാളിക്ക് തുടങ്ങി നമ്മള്‍ വര്‍ത്തമാന കാലത്ത് ക്ഷാമത്തെ കുറിച്ച് കേട്ടിട്ടുണ്ട്. വിപണിയില്‍ വലിയ ആവശ്യമുള്ള പല ഉല്‍പ്പന്നങ്ങളും പൂഴ്ത്തി വെക്കുക ഇത്തരം ക്ഷാമകാലത്ത് കച്ചവടക്കാര്‍ പതിവാക്കാറുണ്ട്. ഇങ്ങനെ പൂഴ്ത്തിവെപ്പ് നടത്തിയ ഉല്‍പാദനമാണ് കരിഞ്ചന്ത അഥവ ബ്ലാക്ക് മാര്‍ക്കറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്. മാര്‍ക്കറ്റുകളില്‍ ചില വസ്തുക്കള്‍ക്ക് വലിയ ആവശ്യം അനുഭവപ്പെടുകയും എന്നാല്‍ ലഭ്യത കുറയ്ക്കാന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുകയും നിയമവിധേനമില്ലാത്ത വിധം മറ്റു വഴികളിലൂടെ അമിത ലാഭത്തിനുവേണ്ടി വില്‍ക്കുകയും ചെയ്യുന്നതാണ് കരിഞ്ചന്ത. രാജ്യത്തിന്റെ ഔദ്യോഗിക സമ്പത്ഘടനക്ക് വിരുദ്ധമായി നടത്തുന്ന കച്ചവടമാണ് കരിഞ്ചന്ത. നികുതി അടക്കാതെ നടത്തുന്ന നിയമവിധേയ കച്ചവടവും, നിയമവിരുദ്ധകച്ചവടവും കരിഞ്ചന്ത എന്ന നിര്‍വചനത്തില്‍ പെടും.
മായ കമ്മത്തിന്റെ രാഷ്ട്രീയ വരകള്‍
ബോംബയില്‍ ഒരിടയ്ക്ക് വലിയ ഭക്ഷ്യക്ഷാമം ഉണ്ടായി. അന്ന് അവശ്യ ഭക്ഷ്യവസ്തുക്കള്‍ വ്യാപകമായി കരിഞ്ചന്തയില്‍ ലഭ്യമായി. ജനങ്ങള്‍ കരിഞ്ചന്തയില്‍ നിന്ന് നിവര്‍ത്തിയില്ലാതെ വലിയ വില നല്‍കി സാധനങ്ങള്‍ വാങ്ങി. ബോംബെയില്‍ വിപണിയില്‍ വലിയ ക്ഷാമം നേരിട്ട സമയത്ത് വാര്‍ത്തകളില്‍ ഈ വിഷയം വലിയ പ്രാധാന്യത്തോടെ കൂടി വന്നിരുന്നു. ജനങ്ങള്‍ വലിയ പ്രാധാന്യത്തോടെ കൂടി വിഷയം ചര്‍ച്ച ചെയ്തു. വിമര്‍ശനങ്ങള്‍ ആരോപണങ്ങള്‍ കുറ്റപ്പെടുത്തലുകള്‍ വേണ്ടുവോളം ഉണ്ടായി.
ടൈംസ് ഓഫ് ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന മരിയോ മിറാന്റാ ഈ വിഷയത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു പലചരക്ക് കടയില്‍ അവശ്യസാധനങ്ങള്‍ ഒന്നും ഇല്ല എന്ന് എഴുതി വച്ചിരിക്കുന്ന ബോര്‍ഡിനു മുന്നില്‍ ഒരു സാധാരണക്കാരനായ ഒരാള്‍ ചോദിക്കുകയാണ് എന്തെങ്കിലും കരിഞ്ചന്തയില്‍ കിട്ടുമോ എന്ന്. കറുപ്പ് എന്നുള്ള വാക്കിന് കരിഞ്ചന്ത എന്ന് അര്‍ത്ഥമാക്കാം എന്ന് പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. കാര്‍ട്ടൂണില്‍ പരാമര്‍ശിക്കുന്ന സ്റ്റോക്കില്ലാത്ത കാര്യങ്ങളൊക്കെ നിറങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നുള്ളതാണ് തമാശ. വൈറ്റ് ഫ്‌ളവര്‍, ബ്രൗണ്‍ ബ്രഡ്, ഗ്രീന്‍ വെജിറ്റബിള്‍സ്, റെഡ് ചില്ലി, യെല്ലോ ബട്ടര്‍, ഓറഞ്ച് ഫ്രൂട്ട്, ബ്ലൂ ചീസ് തുടങ്ങിയവയാണ് ബോര്‍ഡില്‍ കാണുന്നത്. തനത് മരിയോ മിറാന്റാ ശൈലിയില്‍ വന്ന കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.
കാര്‍ട്ടൂണ്‍ കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ