April 19, 2025 |

ടിബറ്റെന്ന് കേള്‍ക്കരുത്, കാണരുത്, പറയരുത്

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-98

ജപ്പാനില്‍ ഉത്ഭവിച്ചു എന്നു കരുതുന്ന മൂന്ന് ഭാവത്തിലുള്ള മൂന്നു കുരങ്ങന്മാരുടെ ചെറിയ പ്രതിമകളാണ് വിവേകികളായ മൂന്ന് കുരങ്ങന്മാര്‍ എന്നറിയപ്പെടുന്നത്. നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നല്ലത് പ്രവര്‍ത്തിക്കുക എന്നിങ്ങനെ പലരീതിയില്‍ ഈ കുരങ്ങന്മാരെ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 17 ാം നൂറ്റാണ്ടില്‍ ജപ്പാനിലെ പ്രസിദ്ധമായ ടോഷോ ഗു എന്ന ദേവാലയത്തിന്റെ കവാടത്തിനു മുകളിലെ കൊത്തുപണിയാണ് ഇത്രയ്ക്ക് ജനപ്രീതിയാര്‍ജ്ജിച്ച ഈ കുരങ്ങന്‍മാരുടെ ശില്‍പ്പത്തിന്റെ ഉറവിടം. മഹാത്മാ ഗാന്ധിജിക്ക് ഏറെ പ്രിപ്പെട്ടതായിരുന്നു മൂന്ന് കുരങ്ങന്‍മാരുടെ കൊച്ചു പ്രതിമ. അദ്ദേഹം മൂന്നു കുരങ്ങന്മാരുടെ ഒരു ചെറിയ പ്രതിമ സബര്‍മതി ആശ്രമത്തില്‍ സൂക്ഷിച്ചിരുന്നത് ഇന്നും കാണാവുന്നതാണ്.

ഹിന്ദു കോഡ് ബില്‍

1950ല്‍ ചൈന നടത്തിയ ടിബറ്റന്‍ അധിനിവേശത്തെ തുടക്കത്തില്‍ ഇന്ത്യ വിമര്‍ശിച്ചുവെങ്കിലും ചൈനയുടെ ഭരണകൂടവുമായി സഹകരിക്കുന്നതിനാണ് നെഹ്‌റു ഗവണ്‍മെന്റ് മുന്‍തൂക്കം നല്‍കിയത്. അങ്ങനെയാണ് ഇന്ത്യയും ചൈനയും 1954ല്‍ പഞ്ചശീല തത്വങ്ങളില്‍ ഒപ്പു വെയ്ക്കുന്നത്. 1950ല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ടിബറ്റ് ആക്രമിച്ച് കീഴടക്കുന്നത്. 1959ലെ ടിബറ്റന്‍ ലഹളയും ഇന്ത്യ-ചൈന യുദ്ധവും ചൈനയുടെ അധിനിവേശം ടിബറ്റിന്റെ സാംസ്‌കാരിക മത രംഗങ്ങളില്‍ വലിയ തിരിച്ചടികള്‍ സൃഷ്ടിച്ചു. ദലൈലാമയും 80000 അനുയായികളും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ടിബറ്റ് ജനതയുടെ ആത്മീയ നേതാവ് ദലൈലാമയ്ക്ക് രാഷ്ട്രീയ അഭയം ഇന്ത്യ നല്‍കി. കര്‍ണാടകയിലെ ബൈലക്കുപ്പ, ഹിമാചല്‍ പ്രദേശിലെ ധര്‍മശാല തുടങ്ങിയ പ്രദേശങ്ങളില്‍ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ വസിക്കുന്നു. ഇത് ചൈനയ്ക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ മുഖ്യകാരണം ടിബറ്റന്‍ പ്രശ്‌നം ആയിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന മാവോ സേ തുങ്ങ് പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ടിബറ്റെന്ന് കേള്‍ക്കരുത്, കാണരുത്, പറയരുത് എന്ന പറയുന്ന കാര്‍ട്ടൂണ്‍ അബു എബ്രഹാം ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദി ഒബ്‌സര്‍വറില്‍ വരയ്ക്കുകയുണ്ടായി. ഈ കാര്‍ട്ടൂണ്‍ വിദേശ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുകയും ടിബറ്റിന്‍ വിഷയം ലോക ശ്രദ്ധയില്‍ വരാന്‍ കാരണമാകുകയും ചെയ്തു.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഒബ്‌സര്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

×