ഇൻഡോർ ഗാർഡൻ ഉൾപ്പെടുത്തി ഹേർത്തിന്റെ തന്നെ ഡിസൈനേഴ്സ് ഡിസൈൻ ചെയ്ത ഈ ഫാമിലി ഹൗസ് ഷിഗ പ്രിഫെക്ചറിന് സൗത്ത് ഭാഗത്ത് കോഗ സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.
വീടുകളുടെ അകത്തളങ്ങളില്‍ വ്യത്യസ്ഥത പരീക്ഷിക്കുന്നവരാണ് മിക്കവരും. അകത്തളങ്ങള്‍ ആകര്‍ഷകമാക്കുന്നതിനായി പെയിന്റിങ്ങ്, ഫര്‍ണിച്ചര്‍, തുടങ്ങി പല മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തിവരികയാണ് പതിവ്. വീടകങ്ങളെ ആകര്‍ഷകമാക്കാന്‍ ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍ ഒരുക്കുന്നതാണ് പുതിയ രീതി. ഹേർത്ത് ആർക്കിടെക്ടിന്റെ ഏട്രിയവും ഉൾക്കുന്ന റെസിഡൻസ് ഷിഗയിൽ നിർമ്മാണം പൂർത്തിയായിരിക്കുന്നു. മറ്റ് റെസിഡൻസുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ റെസിഡൻസ് നിർമ്മിച്ചിരിക്കുന്നത്. ഏട്രിയവും ഒക്കെ ഉൾക്കൊണ്ട് വളരെ ആകർഷണമാണ് ഈ റെസിഡൻസ്. ഇൻഡോർ ഗാർഡൻ ഉൾപ്പെടുത്തി ഹേർത്തിന്റെ തന്നെ ഡിസൈനേഴ്സ് ഡിസൈൻ ചെയ്ത ഈ ഫാമിലി ഹൗസ് ഷിഗ പ്രിഫെക്ചറിന് സൗത്ത് ഭാഗത്ത് കോഗ സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്. നന്നായി സൂര്യപ്രകാശം കിട്ടുന്നതിനാൽ ഇൻഡോർഗാർഡൻ ഉൾപ്പെടുത്തിയിരിക്കുന്നു.
റെസിഡൻസിന്റെ റൂഫ് ടോപിന് നടുവിലായി നിർമ്മിച്ചിരിക്കുന്ന ഗാർഡനിൽ പലതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലുകൾ റോഡിൽ നിന്നും ഒരു പ്രൈവസി ഗാർഡന് നൽകുന്നു. നാച്ചുറൽ വെന്റിലേഷൻ നൽകും വിധത്തിൽ രണ്ട് ഓപണിംഗ് ഉൾപ്പെടുത്തിയിരിക്കുന്നു. റെസിഡൻസിന്റെ ഹാഗിങ് റൂഫിന് കീഴിലായി തടിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു ബെഞ്ച് ക്രമീകരിച്ചിരിക്കുന്നു. ഗാർഡന്റെ മതിലുകളിലുള്ള ഓപണിഗ് ഗാർഡനുള്ളിൽ നിന്നും പുറത്തേക്കും പുറത്ത് നിന്ന് അചത്തേക്കും ഒരു വ്യൂ സാധ്യമാക്കുന്നു ഒപ്പം സൂര്യപ്രകാശം നേരിട്ട് കടക്കാനും ഇത് സഹായിക്കുന്നു.
റെസിഡൻസിനുള്ളിൽ എവിടെ നിന്ന് നോക്കിയാലും കാണുന്ന തരത്തിൽ ഇന്നർ ഗാർഡനിൽ വിന്ററിൽ ഇല കൊഴിയുകയും സമ്മറിൽ പുതിയ ഇലകൾ കിളിർക്കുകയും ചെയ്യുന്ന ഡെസിഡ്യുവസ് ചെടി നട്ടുപിടിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ വ്യത്യസ്തമായ സീസണുകളൾ മനസ്സിലാക്കാനും ആസ്വദിക്കാനും ഇത് മുഖേന സാധിക്കുമെന്നാണ് ഹേർത്ത് ഡിസൈനേഴ്സ് പറയുന്നത്. ഗിർഡനിലേക്കുള്ള ഒരു ഓപണിഗ് സ്ലൈഡിംഗ് ഗ്ളാസ്സിലാണ് ചെയ്തിരിക്കുന്നത് ഇത് ഗാർഡനും ഡൈനിംഗ് ഹാളുമായിട്ടും ഒരു ഡൈറക്ട് കോൺടാക്റ്റ് സാധ്യമാക്കുന്നു. സീലിങും ഫ്ലോറും ഒന്നു പോലെ തടിയിൽ ചെയ്തിരിക്കുന്നത് റെസിഡൻസിന് മറ്റൊരു മനോഹാരിതയും ഒപ്പം ഗ്രിഡിട് പാറ്റേണും നൽകുന്നു.
കിച്ചണിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന സ്റ്റെയർ ചെന്നെത്തുന്നത് വെള്ള പെയ്ന്റ് ഒരു ലോഞ്ചിലേക്കാണ് ചെന്നെത്തിക്കുന്നത് അവിടെ സ്ട്രീറ്റിലേക്ക് വ്യക്തമായി കാണുന്ന തരത്തിൽ ഒരു ചെറിയ ക്ലെറിസ്റ്റൊറി വിൻഡോയും കുട്ടികൾക്ക് ഇരിക്കാനായി ഒരു ലെഡ്ജും സ്ഥാപിച്ചിരിക്കുന്നു. ബിൽഡ് ഇൻ സോഫയും സ്റ്റോറേജ് കാബിനറ്റ്സുമാണ് ഫർണീച്ചറുകൾ.
റെസിഡൻസിന്റെ ഫസ്റ്റ് ഫ്ളോറിലായിട്ടാണ് കുട്ടികൾക്കായുള്ള ബെഡ്റൂമും മാസ്റ്റർ ബെഡ്റൂമും ക്രമീകരിച്ചിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂമിനോട് ചേർന്ന് ഒരു ഇൻഡോർ ബാൽക്കണി സെറ്റ് ചെയ്തിരിക്കുന്നു. ബാൽക്കണിയിൽ നിന്ന് റോഡിലേക്കും ഗാർഡനിലേക്കും വ്യൂ കിട്ടുന്ന തരത്തിൽ ഒരു വിൻഡോയും ഒപ്പം സ്ട്രീറ്റിലേക്ക് വ്യൂ കിട്ടുന്ന തരത്തിൽ മറ്റൊരു വിൻഡോയും സ്ഥാപിച്ചിരിക്കുന്നു. 60 സ്ക്വയർ ഫീറ്റിലെ 9 ക്യുബോയിഡിലെ ഒരു റെസിഡൻസ് ആണ് ഇപ്പോൾ പൂർത്തിയായിരിക്കുന്ന മറ്റൊരു ജാപ്പനീസ് റെസിഡൻസ്.