UPDATES

പ്രവാസം

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല: പാസ്‌പോര്‍ട്ട് വകുപ്പ്

പൊതുമാപ്പ് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്ന്‌ അധികൃതര്‍

                       

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാസ്‌പോര്‍ട്ട് വകുപ്പ് അധികൃതര്‍. സൗദിയില്‍ തൊഴില്‍, താമസ നിയമലംഘകര്‍ക്ക് മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പൊതുമാപ്പ് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും ഔദ്യോഗിക തലത്തില്‍ നിന്നുമുള്ള വിവരങ്ങളെയാണ് ഇതിനായി ആശ്രയിക്കേണ്ടതെന്നുമാണ് പാസ്‌പോര്‍ട്ട് വകുപ്പ് പറയുന്നത്.

അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ ജനുവരി 15-മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ട്രാഫിക് നിയമലംഘനങ്ങള്‍, ക്രിമിനല്‍കുറ്റം എന്നിവ ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കും. എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചുകൊണ്ടിരുന്നത്.

പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ ലേബര്‍ ഓഫീസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണം. ഇവിടെ നടപടികള്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് ഓഫീസില്‍നിന്നു ഫൈനല്‍ എക്സിറ്റ് വാങ്ങിയാണ് അനധികൃത താമസക്കാര്‍ രാജ്യം വിടേണ്ടത്. അനധികൃത താമസക്കാരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമ്പോള്‍ വിരലടയാളമെടുത്ത്, തിരിച്ചുവരുന്നതിനു വിലക്കേര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലത്തുണ്ടാവില്ലെന്നും പ്രചരിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍