UPDATES

ട്രെന്‍ഡിങ്ങ്

ജപ്പാനില്‍ ട്രെന്‍ഡ് ആയി സൗഹൃദ വിവാഹം

പ്രണയമോ ലൈംഗികതയോ കലരാത്ത ജീവിതം

                       

വിവാഹിതരാകുന്നവരുടെ എണ്ണവും ജനസംഖ്യയും ദിനം പ്രതി കുറഞ്ഞു വരുന്ന വെല്ലുവിളി നേരിടുന്ന  ജപ്പാനിൽ പുതിയൊരു പ്രവണത ഉടലെടുക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ‘ഫ്രണ്ട്ഷിപ്പ് മാര്യേജ്’ അഥവാ ‘സൗഹൃദ വിവാഹം’ എന്ന പേരിലാണ് ഈ ട്രെൻഡ് അറിയപ്പെടുന്നത്. ജപ്പാനിൽ യുവാക്കൾ പ്രണയമോ ലൈംഗികതയോ ഇല്ലാത്ത ഒരു പുതിയ തരം വൈവാഹിക ബന്ധം തിരഞ്ഞെടുക്കുന്നു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. friendship marriage 

ഇത്തരം ബന്ധങ്ങളിൽ പങ്കാളികൾ പരസ്പര മൂല്യങ്ങളെയും താൽപ്പര്യങ്ങളെയും അടിസ്ഥാനമാക്കി ഒന്നിച്ച് ജീവിക്കുമെന്നും പരമ്പരാഗത വിവാഹങ്ങൾക്ക് ബദലായുളള മാർഗമായാണ് ആളുകൾ ഇതിനെ കാണുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്താണ് സൗഹൃദ വിവാഹം?

“പങ്കിടുന്ന താൽപ്പര്യങ്ങളും മൂല്യങ്ങളും അടിസ്ഥാനമാക്കിയുള്ള സഹവാസ ബന്ധമാണ് സൗഹൃദ വിവാഹം. ഇത്തരം വിവാഹങ്ങളിൽ , പങ്കാളികൾ തങ്ങൾ പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കുകയോ തമ്മിൽ പ്രണയബന്ധം പങ്കിടുകയോ ചെയ്യുന്നില്ല. പകരം സൗഹൃദ വിവാഹങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് നിയമപരമായ വിവാഹത്തിൽ ഏർപ്പെടാനും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാനും സാധിക്കും. അതേ സമയം സൗഹൃദ വിവാഹത്തിലുള്ള ആളുകൾക്ക് പരസ്പര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ മറ്റ് ആളുകളുമായി ബന്ധം സ്ഥാപിക്കാനും അനുവാദമുണ്ട്. മാത്രവുമല്ല, കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകണോ എന്നും തീരുമാനിക്കാം.

‘ഒരേ താൽപ്പര്യങ്ങൾ ഉള്ള ഒരു റൂംമേറ്റിനെ കണ്ടെത്തുന്നത് പോലെയാണ് സൗഹൃദ വിവാഹം,’ എന്ന് മൂന്ന് വർഷമായി സൗഹൃദ വിവാഹത്തിലുള്ള വ്യക്തി സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞിരുന്നു. friendship marriage 

ലൈംഗിക വിരക്തിയുള്ള വ്യക്തികൾക്കിടയിലും സ്വവർഗാനുരാഗികൾക്കുമിടയിലും സൗഹൃദ വിവാഹം എന്ന പ്രവണത കൂടുതൽ പ്രചാരത്തിലുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. ജപ്പാനിൽ സ്വവർഗ വിവാഹം നിയമപരമല്ലാത്തതിനാൽ രാജ്യത്ത് ഈ ബദൽ മാർഗം സ്വീകരിക്കാൻ കഴിയുന്ന സ്വവർഗാനുരാഗികൾക്ക് സൗഹൃദ വിവാഹത്തിലൂടെ ഒന്നിച്ച് ജീവിക്കാം എന്നത്തിന്റെ പ്രസക്തിയും എടുത്ത് കാണിക്കുന്നതാണ്.

മാതാപിതാക്കളെ പ്രീതിപ്പെടുത്താനുള്ള മാർഗം

വിവാഹം കഴിക്കാൻ തയ്യാറല്ലെങ്കിലും സമൂഹത്തിന് മുന്നിൽ സ്ഥിരതയുള്ളവരും പക്വതയുള്ള വ്യക്തി എന്ന ചിത്രം സൃഷ്ടിച്ചെടുക്കുന്നതിനും മാതാപിതാക്കളെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടി വിവാഹം ചെയ്യുന്നവർക്ക് സൗഹൃദവിവാഹം ഒരു തരം രക്ഷപ്പെടലാണ്. ജപ്പാനിൽ അവിവാഹിതരായ സ്ത്രീകൾക്ക് കുട്ടികളെ വളർത്തുന്നത് ബുദ്ധിമിട്ടായതിനാൽ 70 ശതമാനം പേരും സൗഹൃദ വിവാഹം തെരഞ്ഞെടുക്കുന്നു എന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നു.

 

content summary : Youngsters in Japan are embracing ‘friendship marriages’ devoid of love or sex.  kkk k k k k k  k k k k k k k k k k k k k k k k k k k k k k k k  k k k k k k k k k k k k k k k k k k kk k k k k k kk k k k k kk k k k kk k kk k

Share on

മറ്റുവാര്‍ത്തകള്‍