UPDATES

സയന്‍സ്/ടെക്നോളജി

പതിനാറ് മൊഡ്യൂളുകളില്‍ ഫോട്ടോയെടുക്കാം ‘ക്യാമറ എല്‍ 16’ വിപണിയിലേക്ക്

എന്‍ജിനീറിംഗ് അത്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മണം.

                       

പതിനാറ് വ്യത്യസ്ഥ ക്യാമറ മൊഡ്യൂളുകള്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കാവുന്ന ക്യാമറ എല്‍ 16 വിപണിയിലേക്ക്. അമേരിക്കന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി ഉപകരണ നിര്‍മാതാക്കളായ ലൈറ്റ് എന്ന കമ്പനിയാണ് ഈ മള്‍ട്ടി സെന്‍സര്‍, മള്‍ട്ടി ലെന്‍സ് എല്‍ 16 ക്യാമറ വികസിപ്പിച്ചിരിക്കുന്നത്.

എന്‍ജിനീറിംഗ് അത്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മണം. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയുടെ കഴിവുള്ള 16 തരം ക്യാമറകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോഗ്രഫിയെക്കാള്‍ ക്ലാരിറ്റിയും ഡെപ്തും എല്‍ 16 ന് ലഭിക്കും. ഒന്നരലക്ഷം രൂപയ്ക്ക് പോക്കറ്റില്‍ ഒതുങ്ങുന്ന ഒരു ഫുള്‍ ക്യാമറ കിറ്റായി എല്‍ 16 ക്യാമറ ഉപയോഗിക്കാം.

സാധാരണ സ്മാര്‍ട്ട് ഫോണുകളില്‍ ചെയ്യുന്നതു പോലെ തന്നെ വിരലുകള്‍ കൊണ്ട് സൂം ചെയ്യാന്‍ എല്‍ 16 നും സാധിക്കും. 5 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. 28 എംഎം മുതല്‍ 150 എംഎം വരെ ഫോക്കല്‍ ലെങ്ത്തുകളില്‍ ഈ ക്യാമറ ഉപയോഗിച്ച് ഫോട്ടോസ് എടുക്കാന്‍ സാധിക്കും. പിക്ച്ചര്‍ ക്വാളിറ്റിയുടെ കാര്യത്തിലും എല്‍ 16 മുന്‍പന്തിയില്‍ തന്നെ. ഒരു മിറര്‍ ലെന്‍സ് ഉപയോഗിച്ച് എടുത്ത ഫോട്ടോ എന്നു തോന്നിപ്പിക്കാവുന്നത്രയും ക്വാളിറ്റിയാണിതിന്.

ഡ്യുവല്‍ ക്യാമറ പോലെ 16 ക്യാമറകള്‍ ഓരോന്നിനും വെവ്വേറെ ഫോക്കല്‍ ലെങ്ത് കവര്‍ ചെയ്യുന്ന ലെന്‍സുകള്‍, സെന്‍സറുകള്‍. അഞ്ച് 28 എം എം വൈഡ് ആംഗിള്‍ മൊഡ്യുളുകള്‍, അഞ്ച് 70 എം എം മിഡ് റേഞ്ച് മൊഡ്യൂള്‍, ആറ് 150 എം എം ടെലെഫോട്ടോ മൊഡ്യുളുകള്‍ എന്നിവയാണ് ഒരു ഗ്ലാസ് പാളിക്ക് പിറകില്‍ എല്‍ 16 ല്‍ അടുക്കിയിരിക്കുന്നത്.

സ്ട്രീറ്റ് ഫോട്ടോഗ്രാഫി എല്‍ 16 നു ശോഭിക്കാന്‍ കഴിയുന്ന ഒരു മേഖലയാണ്. ലോ ലൈറ്റ് ആണ് പ്രധാനമായും പറയേണ്ട കാര്യം. എല്‍ 16 ന്റെ ഡിസൈന്‍ വളരെ സ്ലിം ആണ്. 28 എം എം മുതല്‍ 150 എം എം വരെയുള്ള ലെന്‍സുകള്‍ ഒരു സ്മാര്‍ട്ഫോണിന്റെ വലുപ്പമുള്ള ബോഡിയിലാണ് ലൈറ്റ് വിദഗ്ധമായി ഒതുക്കിയിരിക്കുന്നത്.ലൈറ്റ് എല്‍ 16 ന്റെ പ്രധാന പോരായ്മകള്‍ ആയി പറയപ്പെടുന്നത് താരതമ്യേന കുറവായ വേഗതയാണ്. മറ്റ് ക്യാമറകളില്‍ നിന്നും ഫോട്ടോ പ്രോസസിങ് സ്പീഡ് ലൈറ്റ് എല്‍ 16 കുറവാണ്.

Also Read- “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

Share on

മറ്റുവാര്‍ത്തകള്‍