UPDATES

സയന്‍സ്/ടെക്നോളജി

ഇംഗ്ലീഷ് പഠിക്കാന്‍ ഇനി മൈക്രോസോഫ്റ്റ് ആപ്പ്

ഉപയോക്താക്കള്‍ക്ക് അവര്‍ അവര്‍ അന്വേഷിക്കുന്ന പദത്തിന്റെ സ്‌പെല്ലിംങും ഒപ്പം തന്നെ അത് എങ്ങനെയാണ് ഉച്ഛരിക്കേണ്ടത് എന്നും ആപ്പിലൂടെ മനസിലാക്കാന്‍ സാധിക്കുന്നു.

                       

മൈക്രോസോഫ്റ്റിലെ എട്ടു പരിശീലകര്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിക്കാന്‍ സഹായിക്കുന്ന ആപ്പ് നിര്‍മിക്കുന്നു. 1500 വാക്കുകള്‍ അടങ്ങുന്ന ഒരു വലിയ ഡിക്ഷ്ണറി ആപ്പില്‍ അടങ്ങിയിരിക്കും. കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

ഉപയോക്താക്കള്‍ക്ക് അവര്‍ അവര്‍ അന്വേഷിക്കുന്ന പദത്തിന്റെ സ്‌പെല്ലിംങും ഒപ്പം തന്നെ അത് എങ്ങനെയാണ് ഉച്ഛരിക്കേണ്ടത് എന്നും ആപ്പിലൂടെ മനസിലാക്കാന്‍ സാധിക്കുന്നു. ഒപ്പം തന്നെ പേഴ്‌സണല്‍ ഡിക്ഷ്ണറിയിലേക്ക് ആ പദം മാറ്റി വയ്ക്കാനും പീന്നീട് അതുനോക്കി പഠിക്കാനും സാധിക്കുന്നു.

പഠനം കൂടുതല്‍ എളുപ്പമാക്കുന്നതിനായി ഗെയിമുകളുടെ രൂപത്തിലും വാക്കുകള്‍ പഠിക്കാന്‍ അവസരമുണ്ടാക്കിയിട്ടുണ്ട് ആപ്പില്‍. 3 ഗെയിമുകളാണ് അതിനായിട്ടുള്ളത്.

Read More : അന്താരാഷ്ട്ര ഉടമ്പടി ലംഘിച്ച് ചൈനയിലെ വ്യവസായ ശാലകള്‍ പുറന്തള്ളുന്നത് ആയിരകണക്കിന് ടണ്‍ ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍-11

Share on

മറ്റുവാര്‍ത്തകള്‍