UPDATES

സയന്‍സ്/ടെക്നോളജി

കാലാവസ്ഥാ വ്യതിയാനം സൈബീരിയയെ മനുഷ്യവാസയോഗ്യമാക്കിയേക്കുമെന്ന് പഠനം

ഇപ്പോഴുള്ള കൊടും തണുപ്പില്‍ നിന്നും മാറി പുതിയൊരു അന്തരീക്ഷം ഉണ്ടാകുകയാണെങ്കില്‍ അവിടം കൃഷിയ്ക്കും മറ്റും യോഗ്യമായിരിക്കും എന്നും പഠനങ്ങള്‍ പറയുന്നു.

                       

കാലാവസ്ഥാ വ്യതിയാനം മൂലം റഷ്യയിലെ വലിയ പ്രദേശമായ സൈബീരിയ 21 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യവാസയോഗ്യമായേക്കും. റഷ്യയിലെ ക്രാസ്നയാര്‍സ്‌ക് ഫെഡറല്‍ റിസര്‍ച്ച് സെന്റെറും യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസും നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ഇപ്പോള്‍ പൂര്‍ണ്ണമായി മഞ്ഞ് മൂടികിടക്കുന്ന സൈബീരിയയില്‍ കുറച്ചു കാലം കഴിയുമ്പോഴേക്കും ചൂട് കൂടുകയും മഞ്ഞുരുകി ആ പ്രദേശം മനുഷ്യവാസമുള്ളതായി മാറുകയും ചെയ്യും. ചൂടു കൂടുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നാണ് ഇപ്പോഴത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴുള്ള കൊടും തണുപ്പില്‍ നിന്നും മാറി പുതിയൊരു അന്തരീക്ഷം ഉണ്ടാകുകയാണെങ്കില്‍ അവിടം കൃഷിയ്ക്കും മറ്റും യോഗ്യമായിരിക്കും എന്നും പഠനങ്ങള്‍ പറയുന്നു. ശൈത്യകാലത്ത് ഇവിടെ പൊതുവെ കാണപ്പെടാറുള്ള താപനിലയില്‍ നിന്നും ഇപ്പോള്‍ താപനില ഉയര്‍ന്നിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ താപനില ഉയരുന്നതിലൂടെ ഇവിടം ജനവാസയോഗ്യമാക്കിതീര്‍ക്കും എന്നതു തന്നെയാണ്.

Read More : അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ഇനിമുതല്‍ ആര്‍ക്കും പോകാം

Share on

മറ്റുവാര്‍ത്തകള്‍