സ്‌പേസ് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ പറയുന്നത് സോയൂസ് ഷിപ്പിന് കസാഖ്സ്ഥാനിലെ ബൈക്കനൂര്‍ ബഹിരാകാശ പര്യവേഷണ കേന്ദ്രത്തില്‍ പരീക്ഷണ ഘട്ടത്തില്‍ തന്നെ കേടുപാടുണ്ടായിരുന്നു എന്നാണ്.
അന്താരാഷ്ട്ര ബഹിരാകാശ് നിലയില്‍ ചോര്‍ച്ചയുണ്ടായതായി റഷ്യയുടെ റോസ്‌കോസ്‌മോസ് സ്‌പേസ് എജന്‍സി. സ്‌പേസ് ഏജന്‍സി തലവന്‍ ദിമിത്രി റോഗോസിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഐഎസ്എസിലെ (ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) സോയൂസ് മൊഡ്യൂളിലാണ് തുള കണ്ടെത്തിയത്. ഭൂമിയില്‍ നിന്നുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് പുറമെ ബഹിരാകാശത്ത് മനപൂര്‍വം നടത്തിയ നീക്കത്തിന്റെ സാധ്യത സംബന്ധിച്ചും അന്വേഷിക്കുന്നുണ്ടെന്ന് റോഗോസിന്‍ പറഞ്ഞു. എയര്‍ ലീക്ക് വന്ന ഭാഗം ബഹാരാകാശ നിലയത്തിലെ പര്യവേഷകര്‍ ടേപ്പ് ചെയ്ത് അടച്ചിട്ടുണ്ട്.
ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള വലിയ വായു സമ്മര്‍ദ്ദമുണ്ടായിട്ടില്ല. മാനസിക വിഭ്രാന്തിയിലും ഒറ്റപ്പെടലിലുമായ ഏതെങ്കിലും ബഹിരാകാശ പര്യവേഷകന്‍ ഭൂമിയിലേയ്ക്ക് വേഗമെത്താന്‍ ഒപ്പിച്ച പണിയായിരിക്കാനുള്ള സാധ്യതയെ പറ്റിയാണ് മുന്‍ ബഹിരാകാശ പര്യവേഷകന്‍ കൂടിയായ റഷ്യന്‍ എംപി മാക്‌സിം സൂരായേവ് പറയുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പാര്‍ട്ടിയുടെ എംപിയാണ് സുരായേവ്.
അതേസമയം സോയൂസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മു്‌ന്ഡ സ്‌പേസ് ഇന്‍ഡസ്ട്രി എന്‍ജിനിയര്‍ അലക്‌സാണ്ടര്‍ സെലിസ്‌ന്യാകോവ് റഷ്യന്‍ ഗവണ്‍മെന്റ് വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു. സീറോ ഗ്രാവിറ്റിയില്‍ ഇത്തരമൊരു കൃത്യം ചെയ്യുക ഏറെക്കുറെ അസാധ്യമാണ്. ബഹിരാകാശ പര്യവേഷകര്‍ എന്തിന് ഇങ്ങനെ ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു.
സോയൂസ് പേടകങ്ങളെ ബഹിരാകാശത്ത് തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. പര്യവേഷകരെ ഭൂമിയിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ഈ വാഹനം ഉപയോഗിക്കാറില്ല. അതേസമയം സ്‌പേസ് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ പറയുന്നത് സോയൂസ് ഷിപ്പിന് കസാഖ്സ്ഥാനിലെ ബൈക്കനൂര്‍ ബഹിരാകാശ പര്യവേഷണ കേന്ദ്രത്തില്‍ പരീക്ഷണ ഘട്ടത്തില്‍ തന്നെ കേടുപാടുണ്ടായിരുന്നു എന്നാണ്. എന്നാല്‍ ഇത് മറച്ചുവച്ച് വിക്ഷേപിക്കുകയായിരുന്നു. അബദ്ധം പറ്റിയത് മറച്ചുവയ്ക്കാനായി തുള സീല്‍ ചെയ്ത് വയ്ക്കുകയായിരുന്നു.