UPDATES

വായിച്ചോ‌

38 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ പൂര്‍വിക ജീവിയുടെ തലയോട്ടി കണ്ടെത്തി

വാലില്ലാ കുരങ്ങന്മാരുടേതുമായി സാദൃശ്യമുള്ളതാണ് ഇവരുടെ മുഖം.

                       

മനുഷ്യന്റെ ഏറ്റവും പഴയ പൂര്‍വിക തലമുറയില്‍ പെട്ടയാളുടേത് എന്ന് കരുതപ്പെടുന്ന തലയോട്ടി ആഫ്രിക്കയിലെ എത്യോപ്യയില്‍ നിന്ന് കണ്ടെത്തി. 38 ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്. ആസ്ട്രലോപിത്തെക്കസ് അനാമെനിസ് എന്ന വിഭാഗത്തില്‍പ്പെട്ട മനുഷ്യ പൂര്‍വിക ജീവിയുടേതാണ് തലയോട്ടി.

മനുഷ്യന്‍ രണ്ട് കാലില്‍ നടക്കാന്‍ തുടങ്ങിയ കാലത്തേതാണ് ഇത് എന്ന് കരുതപ്പെടുന്നു. ലൂസി സ്പീഷിസ് എന്ന് അറിയപ്പെടുന്ന ആസ്ട്രലോപിത്തേക്കസ് അഫാരന്‍സിസ് എന്ന വിഭാഗത്തിന്റെ നേരെ മുന്‍ഗാമികളാണ് ഇവര്‍. അതേസമയം വാലില്ലാ കുരങ്ങന്മാരുടേതുമായി സാദൃശ്യമുള്ളതാണ് ഇവരുടെ മുഖം.

വായനയ്ക്ക്: Skull of humankind’s oldest-known ancestor discovered

Share on

മറ്റുവാര്‍ത്തകള്‍