UPDATES

‘വര്‍ഗീയതയും വിദ്വേഷവുമല്ലല്ലോ ഞങ്ങളെ പഠിപ്പിച്ചത്’; ഇന്ത്യ ടുഡേ ചെയര്‍മാന് പൂര്‍വ വിദ്യാര്‍ത്ഥികളെഴുതിയ കത്ത്

”ഇന്ത്യ ടുഡേയിലെ ചില വാര്‍ത്താ അവതാരകരുടെ, പ്രത്യേകിച്ച് ആജ് തക്കിലെ ചില രീതികള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്” എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

                       

തന്റെ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ‘വിദ്വേഷം അടിച്ചമര്‍ത്താനും’, ‘വാര്‍ത്ത റിപ്പോര്‍ട്ടിന്റെ മറവില്‍ പരസ്യമായി വര്‍ഗീയ ധ്രുവീകരണത്തില്‍ ഏര്‍പ്പെടുന്നവരെ ഉത്തരവാദിത്തത്തോടെ താക്കീത് നല്‍കാനും’ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യാ ടുഡേ ഗ്രൂപ്പ് ചെയര്‍മാന്‍ അരൂണ്‍ പുരിക്ക് വസന്ത് വാലി സ്‌കൂളിലെ 160-ലധികം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കത്തെഴുതി.

അരൂണ്‍ പുരിയും ഭാര്യ രേഖ പുരിയും ചേര്‍ന്ന് സ്ഥാപിച്ച എജ്യുക്കേഷന്‍ ടുഡേ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് വസന്ത് വാലി സ്‌കൂള്‍. സ്‌കൂളിലെ 18 ബാച്ചുകളിലെ 165 പൂര്‍വ വിദ്യാര്‍ഥികളാണ് സെപ്റ്റംബര്‍ 13 ന് കത്തയച്ചത്. തങ്ങളെ സ്‌കൂളില്‍ പഠിപ്പിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് നിലവിലെ ഇന്ത്യ ടുഡെ നെറ്റ്വര്‍ക്കിലെ ഉള്ളടക്കം എന്നു ചൂണ്ടിക്കാണിച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കത്തയച്ചിരിക്കുന്നത്. ന്യൂസ് ലോണ്‍ട്രിയാണ് കത്തിന്റെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വരെ തങ്ങള്‍ക്ക് മറുപടി ഒന്നും ലഭിച്ചില്ലെന്നാണ് പൂര്‍വവിദ്യാര്‍ത്ഥികള്‍ ന്യൂസ് ലോണ്‍ട്രിയോട് പറഞ്ഞത്.

‘ഇന്ത്യ ടുഡേയുമായി ഞങ്ങള്‍ക്ക് ഒരു സവിശേഷ ബന്ധമുള്ളതിനാല്‍ നിലവില്‍ നടക്കുന്ന അനീതികള്‍ക്കെതിരായി എന്തെങ്കിലും പ്രതികരിക്കണമെന്ന് ഞങ്ങള്‍ കരുതുന്നു. കാരണം ജനങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.’ വസന്ത് വാലി സ്‌കൂളിലെ 2008 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കത്തില്‍ ഒപ്പിട്ടവരില്‍ ഒരാളുമായ അവിക് റോയ് ന്യൂസ് ലോണ്‍ട്രിയോട് പറഞ്ഞു. അവര്‍ അത്ര മോശപെട്ടവരല്ല എന്ന് ഞങ്ങള്‍ക്കറിയാം, എങ്കിലും അത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ന്യായീകരിക്കുന്നവയല്ല. ഇത്തരത്തില്‍ ഒരു കത്തയക്കുന്നത് ഏതെങ്കിലും രീതിയില്‍ ഫലപ്രദമാകുമോയെന്നും എനിക്കറിഞ്ഞുകൂടാ, എങ്കിലും ഞങ്ങളുടെ ആശങ്കകളെങ്കിലും ഗ്രൂപ്പിനോട് അറിയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്’.

”ഇന്ത്യ ടുഡേയിലെ ചില വാര്‍ത്താ അവതാരകരുടെ, പ്രത്യേകിച്ച് ആജ് തക്കിലെ ചില രീതികള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്” എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലിങ്ങളെ ബഹിഷ്‌കരിക്കാനുള്ള പ്രചാരണങ്ങളെയും ‘ബുള്‍ഡോസര്‍ നീതി’യെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു. ”നിയമവാഴ്ച്ചയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഈ തന്ത്രത്തെ ചോദ്യം ചെയ്യുന്നതിനു പകരം, പ്രൈം ടൈം അവതാരകര്‍ പലപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്ന രീതിയാണ് കാണുന്നത്. സാഹചര്യങ്ങള്‍ക്ക് വ്യക്തത ലഭിക്കാന്‍ ഇന്ത്യാ ടുഡേ പോലുള്ള സ്ഥാപനങ്ങളിലേക്ക് നോക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷത്തിന്റെ തീജ്വാലകള്‍ അണയ്ക്കാന്‍ ശ്രമിക്കേണ്ടതിന് പകരം അത് ആളിക്കത്തിക്കുന്ന പ്രവണതയാണ് കാണുന്നത്. മാത്രമല്ല ചില വ്യാഖ്യാനങ്ങള്‍ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുന്നതും അതികാരത്തിലുള്ളവരെ പ്രവര്‍ത്തന സജ്ജമാക്കാനായി പ്രേരിപ്പിക്കുന്നില്ല എന്നതായും കാണപ്പെടുന്നു.

”ഇന്ത്യ ടുഡേ ഗ്രൂപ്പ് വസന്ത് വാലി സ്‌കൂളിന്റെ സ്ഥാപകരാണ്, ടി വി ടുഡേ, ഇന്ത്യാ ടുഡേ, ആജ് തക് എന്നിവയുള്‍പ്പെടെ ഒന്നിലധികം ചാനലുകളും ഇവര്‍ക്ക് സ്വന്തമായുണ്ട്. അടിയന്തരാവസ്ഥ, 1984-ലെ ഡല്‍ഹി കലാപം, 2002-ലെ ഗുജറാത്ത് കലാപം, തുടങ്ങി രാജ്യത്തെ ഇരുണ്ടനാളുകളില്‍ പോലും ശക്തമായ മാധ്യമപ്രവര്‍ത്തനം നടത്തിയവരാണ് ഇന്ത്യ ടുഡേ. ഇന്ത്യ ടുഡേയുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്നവരാണ് പൂര്‍വ-വിദ്യാര്‍ത്ഥികളായ ഞങ്ങള്‍. അങ്ങനെയുള്ള നിങ്ങള്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാണ് സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയുടെ ഭരണഘടനാ തത്വങ്ങള്‍ ഞങ്ങള്‍ പഠിച്ചത്’. എന്നും കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.’

ആദ്യം ഒപ്പിട്ടവരുടെ എണ്ണം 165 ആയിരുന്നെങ്കില്‍, പിന്നീട് അത് 177 ആയി ഉയര്‍ന്നു. ഇത്തരത്തിലുള്ള കവറേജുകള്‍ മുന്‍പ് ഇന്ത്യ ടുഡേയില്‍ വന്നിരുന്നില്ല, ഞങ്ങളില്‍ ചിലര്‍ കവറേജുകള്‍ സൂക്ഷ്മമായി പിന്തുടരുന്നവരാണ്, ഒരുതരം അജണ്ട പ്രചരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. ന്യൂസ് റൂമുകളില്‍ നടക്കുന്ന ഇത്തരം അജണ്ടകളെ കുറിച്ച് ബോധവാന്‍മാരല്ലാത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണ് ഇത്തരം പ്രചരണങ്ങള്‍. വലിയ തെറ്റിദ്ധാരണകളിലേക്കാണ് വഴിവെക്കുന്നത്. ഉദാഹരണത്തിന് ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേരെ താന്‍ മുസ്ലിങ്ങളാണെന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് വധിച്ചത് എന്ന് മാധ്യമങ്ങളിലൂടെ കേട്ട ‘ഡോഗ് വിസിലുകള്‍’ നിരത്തികൊണ്ട് ന്യായീകരിച്ചതായി കാണാം.

ഞങ്ങളിപ്പോള്‍ കാണുന്നത് സ്‌കൂളില്‍ പഠിച്ച എല്ലാ മൂല്യ വ്യവസ്ഥിതികള്‍ക്കുമെതിരായ രീതിയാണ്. സ്ഥാപനം എങ്ങനെ ആണെന്ന് ഞങ്ങള്‍ക്കറിയാം പക്ഷെ അതില്‍ നിന്ന് ഒരു പാട് ദൂരെയാണ് സ്ഥാപനമിപ്പോള്‍ 2008 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശ്രേയസ് പറഞ്ഞു. ഈ കത്തിലൂടെ അവര്‍ എന്താണെന്നും അവരുടെ കര്‍ത്തവ്യങ്ങളും ഓര്‍മിപ്പിക്കുകയാണ്.

Related news


Share on

മറ്റുവാര്‍ത്തകള്‍