ഓഹരി വ്യാപാരത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)-യുടെ ശുപാര്‍ശ. സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് കുറയ്ക്കാനാണ് സെബി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഡെറ്റ് ഫണ്ടുകളുടെ മൂലധന നേട്ടത്തിനുള്ള നികുതി ഈടാക്കുന്നതിനുള്ള കാലാവധി ഒരു വര്‍ഷമായി കുറയ്ക്കണം. ടാക്‌സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിനുള്ള നികുതി ആനുകൂല്യ പരിധി രണ്ട് ലക്ഷം രൂപയാകണമെന്നുമാണ് ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്നത്.
നിലവില്‍ ഡെറ്റ് ഫണ്ടുകളുടെ ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിക്ക് ഇളവ് ലഭിക്കുന്നത് മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ നിക്ഷേപമുള്ളതിനാണ്. മൂന്ന് വര്‍ഷത്തിന് മുമ്പ് നിക്ഷേപം വിന്‍വലിച്ചാല്‍ ഓരോരുത്തരുടെയും നികുതിവരുമാനത്തോട് മൂലധന നേട്ടം ചേര്‍ത്ത് നികുതി നല്‍കണം. ഇതു കാരണമാണ് ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തിന്റെ പരിധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുന്നത്.