UPDATES

വീഡിയോ

മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്ന നാസയുടെ ഈ വീഡിയോ ലേലത്തില്‍ പോയത് 12 കോടിക്ക്

1976 ല്‍ ലേലത്തിന് വെച്ചപ്പോഴുള്ളതിനേക്കാള്‍ 8,000 ഇരട്ടി തുകക്കാണ് ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുന്നത്.

                       

1969 ജൂലൈ 20ന് ലോകം അത്ഭുതത്താല്‍ നിശ്ചലമായ ദിനമായിരുന്നു. അതുവരെ അകലെനിന്ന് നോക്കിക്കണ്ട ചന്ദ്രനില്‍ മനുഷ്യന്‍ കാല് കുത്തിയ ദിവസം. ആ ചരിത്ര മുഹൂര്‍ത്തത്തിന്റെ വീഡിയോകള്‍ അന്‍പതാം വാര്‍ഷിക ദിനത്തില്‍ 18 ലക്ഷം ഡോളറിന് ലേലം ചെയ്യപ്പെട്ടു. നീല്‍ ആംസ്‌ട്രോങ്ങ് അപ്പോളോ ചാന്ദ്ര മൊഡ്യൂള്‍ ഈഗിളില്‍നിന്ന് ചന്ദ്യനിലേക്കിറങ്ങുന്ന യഥാര്‍ത്ഥ വീഡിയോയാണ് ന്യൂയോര്‍ക്കില്‍ ലേലം ചെയ്യപ്പെട്ടത്. ബുസ് ആള്‍ഡ്രിനും ചന്ദ്രന്റെ ഉപരിതലത്തിലേക്കിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.

നാസയുടെ ഒറിജിനല്‍ വീഡിയോ ടേപ്പ് റെക്കോഡുകളാണ് ലേലം ചെയ്യപ്പെട്ടിരിക്കുന്നത്. 1976 ല്‍ ലേലത്തിന് വെച്ചപ്പോഴുള്ളതിനേക്കാള്‍ 8,000 ഇരട്ടി തുകക്കാണ് ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുന്നത്. അന്ന് ഗാരി ജോര്‍ജ്ജ് എന്ന എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്നു ഈ വീഡിയോയുടെ 1,150 റീലുകള്‍ വാങ്ങിയിരുന്നത്. ഇത് ഒരു ടെലിവിന്‍ ലോക്കല്‍ ചാനലിന് റീറെക്കോടിങിനുവേണ്ടി ഗാരി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ റീലുകള്‍ സൂക്ഷിച്ച ബോക്‌സുകളുടെ പുറത്തെ ലേബലുകള്‍ ശ്രദ്ധയില്‍പ്പെട്ട ഗാരിയുടെ പിതാവാണ് ഇവ അപ്പോളോ ദൗത്യത്തിന്റെ വീഡിയോകളാണെന്ന് തിരിച്ചറിഞ്ഞത്.

ടെലിവിഷനുകളില്‍ സംരക്ഷണം ചെയ്യപ്പെട്ട ദൃശ്യങ്ങളെക്കാള്‍ വ്യക്തതയുള്ള ചിത്രങ്ങളാണ് ഇവ. നാസ ഈ ദൃശ്യങ്ങള്‍ അന്വേഷിക്കുന്നു എന്നറിഞ്ഞ ജോര്‍ജ്ജാണ് റീലുകളില്‍ ഉപയോഗപ്രദമായ റീലുകള്‍ വേര്‍തിരിച്ചെടുത്തത്. ഈ റീലുകള്‍ പ്ലേ ചെയ്യാന്‍ കഴിയുന്ന സ്റ്റുഡിയോ ഇല്ലാത്തത് വീഡിയോകള്‍ കണ്ടെടുക്കാന്‍ ആദ്യം തടസമായി.

‘നാട്ടിലേക്ക് സ്വാഗതം’: ട്രംപ് അമേരിക്ക വിട്ടുപോകാന്‍ ആവശ്യപ്പെട്ട ഇല്‍ഹാന്‍ ഒമറിന് മിനസോട്ടയില്‍ ഉജ്ജ്വല സ്വീകരണം

Share on

മറ്റുവാര്‍ത്തകള്‍