UPDATES

ഓഫ് ബീറ്റ്

‘ഞാന്‍ ജീവിക്കാനുള്ള സാധ്യത വെറും 30 ശതമാനമായിരുന്നു’

കാന്‍സര്‍ അതിജീവിനം തുറന്നു പറഞ്ഞ് സൊണാലി

                       

കാന്‍സറിനെ അതീവ ആത്മവിശ്വത്തോടെ പൊരുതി ജയിച്ചവരിൽ ഒരാളാണ് നടി സൊണാലി ബേന്ദ്ര. ഇന്നും സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് അവർ. ആറ് വർഷം മുമ്പാണ് നടി താൻ കാൻസർ രോഗിയാണെന്ന് ആദ്യമായി വെളിപ്പെടുത്തുന്നത്. 49 വയസുള്ള താൻ കാൻസറിനെ അതിജീവിച്ചതിനെ കുറിച്ചും, ആരോഗ്യം പൂർണമായി വീണ്ടെടുത്തതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ കാത്തിരുന്ന ZEE5 സീരീസായ ദി ബ്രോക്കൺ ന്യൂസ് 2-ലൂടെ മെയ് 3-ന് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവന്ന നടി, ക്യാൻസറുമായുള്ള തൻ്റെSonali cancer fight  പോരാട്ടത്തെക്കുറിച്ചും തൻ്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷം എങ്ങനെ കൈകാര്യം ചെയ്തുവെന്നും പങ്കു വയ്ക്കുന്നുണ്ട്. സൊണാലിയുടെ വെളിപ്പെടുത്തൽ സമൂഹത്തിന് തന്നെ പ്രചോദനമാകുമെന്ന് ആരാധകർ പറയുന്നു.

അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് സൊണാലി ഇക്കാര്യം പറയുന്നത്, “ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെയാണ് ഞാൻ രോഗനിർണയം നടത്തുന്നത്. എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. എനിക്ക് എങ്ങനെ കാൻസർ വരുമെന്നാണ് ഞാൻ ചോദിച്ചത്. ക്യാൻസർ വളരെ ചെറിയ അസുഖമാണെന്നാണ് ഞാൻ ധരിച്ചുവച്ചിരുന്നത്. പക്ഷേ പരിശോധനകൾ പുരോഗമിക്കുമ്പോൾ, ഞങ്ങൾ ഡോക്ടറെ കാണുകയും പരിശോധനകൾ നടത്തുകയും കാന്‍സർ തിരിച്ചറിയുകയും ചെയ്തപ്പോൾ ഇത് ചെറിയ അസുഖമല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. പിഇടി സ്കാൻ നടത്തിയപ്പോൾ എൻ്റെ ഭർത്താവും എൻ്റെ ഡോക്ടറും വിളറിയ മുഖത്തോടെയാണ് എന്നെ അഭിമുഖീകരിച്ചത്. നിങ്ങളുടെ ശരീരത്തിനുള്ളിലെ കാന്‍സർ കോശങ്ങളുടെ സ്ഥാനവും അവയുടെ വ്യാപനത്തിൻ്റെ വ്യാപ്തിയും ഒരു സ്കാനിലൂടെ അറിയാൻ കഴിയും സൊണാലി കൂട്ടിച്ചേർത്തു. എൻ്റെ പിഇടി സ്കാൻ ഫലങ്ങൾ കാന്‍സർ എൻ്റെ ശരീരത്തിലുടനീളം ഒരു ക്രിസ്മസ് ട്രീ പോലെ വളർന്നിരിക്കുന്നെന്ന് കാണിച്ചു.

ആദ്യമാദ്യം ഇത് അവഗണിക്കാനായിരുന്നു അവർ തീരുമാനിച്ചത്. പക്ഷെ ഉറങ്ങി എണീക്കുമ്പോൾ പോലും ഒന്നും മാറിയിരുന്നില്ല. തുടർചികിൽത്സക്ക് വിദേശത്തേക്ക് മാറുന്നത് ഭർത്താവിന്റെ നിർബന്ധപ്രകാരമായിരുന്നു. കുട്ടിയെ നാട്ടിൽ നിർത്തി ഇരുവരും വിദേശത്തേക്ക് പോയത്. പോകെ പോകെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങൾ വന്നു തുടങ്ങി. നിരന്തരം വീട്ടിലുള്ളവരുമായി വഴക്കുണ്ടാക്കാൻ തുടങ്ങി, നിമിഷ നേരം കൊണ്ട് അസ്വസ്ഥയാവുകയും ചെയ്തിരുന്നു. ചികിത്സയ്ക്കിടെ ഡോക്ടർമാരോട് പോലും എനിക്ക് ദേഷ്യം തോന്നി തുടങ്ങി സൊണാലി  പറഞ്ഞു. എനിക്ക് അതിജീവിക്കാനുള്ള സാധ്യത മുപ്പത് ശതമാനം മാത്രമാണെന്ന് അവർ വിധി എഴുതി. ഞാൻ അംഗീകരികാകൻ തയ്യാറായിരുന്നില്ല.ഞാൻ അവരോട് ആവർത്തിച്ച് ചോദിച്ചു, “എനിക്ക് എങ്ങനെ കാന്‍സർ വരും?”

അതിജീവിക്കാനുള്ള മുപ്പത് ശതമാനം  മാത്രമാണെന്ന് വിധി എഴുതിയതിന് ശേഷം ഡോക്ടറോട് ദേഷ്യപ്പെട്ടു. അവർ പറഞ്ഞത് സത്യമാണെന്നും ശരിയാണെന്നും ഇപ്പോൾ മനസ്സിലാക്കുന്നു. അർബുദത്തെ കുറിച്ച് പറയുന്നതിൽ സാമൂഹികമായ ഒരു സ്റ്റിഗ്മ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുന്നത് എത്ര പ്രധാനമാണെന്ന് മനസിലാക്കിയതായും സൊണാലി പറയുന്നു. തീവ്രമായ ചികിത്സ അവരുടെ ശരീരത്തിൽ ആണവാക്രമണം പോലെയായിരുന്നു. ആ ഘട്ടത്തിൽ ശരീരം നശിപ്പിക്കപ്പെടുകയും പിന്നീട് എല്ലാവിധത്തിലും പുനർനിർമ്മിക്കുകയും ചെയ്തതായും അവർ പറയുന്നു.

കീമോതെറാപ്പിയിലൂടെ മുടി നഷ്ടപ്പെട്ടു തുടങ്ങി, നടി അതെല്ലാം ക്യാമറയിൽ പകർത്തിയിരുന്നു. മുടിയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചുകൊണ്ട് മുടി കൊഴിയുന്നത് എങ്ങനെ തന്നെ മോശമായി ബാധിച്ചെന്ന് അവർ വിവരിച്ചു. കൊഴിഞ്ഞ മുടി ഒടുവിൽ തിരികെ വരും, എന്നാൽ ആ സമയത്തെ വികാരങ്ങളും അഹങ്കാരവും യുക്തിരഹിതമാണ്. മുടിയുമായി ഉണ്ടായിരുന്ന ആത്മബന്ധം മുടി പൂർണമായും കൊഴിയുന്നതിനെ അത്ര എളുപ്പം സമ്മതിച്ചു നൽകിയിരുന്നില്ല. 2018 ലാണ് സോണാലി ക്യാൻസർ രോഗനിർണയം നടത്തുന്നത്. പിന്നീട് ന്യൂയോർക്ക് സിറ്റിയിലെ ഒരു ആശുപത്രിയിലായിരുന്നു ചികിത്സ. അസുഖം സുഖപ്പെട്ടെന്ന് വെളുപ്പെടുത്തിയ നടി 2019 ജനുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങി. സുഖം പ്രാപിച്ചതു മുതൽ കാൻസർ ബോധവൽക്കരണത്തിൻ്റെയും പരിചരണത്തിൻ്റെയും ആവശ്യകതയെ കുറിച്ച് പലപ്പോഴും സംസാരിച്ചു തുടങ്ങിയിരുന്നു.

English summary; Actress Sonali Bendre  open ups about her struggle with cancer Sonali cancer fight

Share on

മറ്റുവാര്‍ത്തകള്‍