Continue reading “റിയല്‍ മാഡ്രിടും അറ്റ്ലാറ്റികൊ മാഡ്രിടും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നു”

" /> Continue reading “റിയല്‍ മാഡ്രിടും അറ്റ്ലാറ്റികൊ മാഡ്രിടും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നു”

"> Continue reading “റിയല്‍ മാഡ്രിടും അറ്റ്ലാറ്റികൊ മാഡ്രിടും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നു”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിയല്‍ മാഡ്രിടും അറ്റ്ലാറ്റികൊ മാഡ്രിടും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നു

                       

ടീം അഴിമുഖം

മെയ് 24-ന് ലിസ്ബണില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുമ്പോള്‍ അത് ചരിത്രത്താളുകളിലെ മറ്റൊരു ദിവസം മാത്രമല്ല. ഫുട്‌ബോളിന്റെ ചരിത്രത്തിലെ മികവിന്റെയും പ്രത്യേകനിമിഷങ്ങളുടെയും വിസ്മരിക്കാനാകാത്ത ഒരു ദിവസം കൂടിയായിരിക്കും അത്. ഫുട്‌ബോളിന്റെ മാസ്മരികശക്തി ലോകമാകമെമ്പാടുമുള്ള പതിനെട്ടുകോടി ആളുകളെ ടിവി സ്‌ക്രീനിനു മുന്നില്‍ എത്തിക്കുന്ന ഒരു ദിവസമായിരിക്കും അത്.

അറ്റ്‌ലറ്റിക്കോ മാഡ്‌റിഡും റിയല്‍ മാഡ്‌റിഡും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഒരേ ലീഗില്‍ നിന്നുള്ള രണ്ടു ടീമുകള്‍ ഫൈനലില്‍ മത്സരിക്കുന്ന രണ്ടാം വര്‍ഷം കൂടിയാണിത്. 2008-നു ശേഷം ഇത് മൂന്നാം തവണയും. യൂറോപ്പിന്റെ് ഏറ്റവും വാശിയേറിയ ക്ലബ് ചാമ്പ്യന്ഷിപ്പ് കൂടിയാണിത്; ലോകത്തിലെ തന്നെ ഏറ്റവും പോപ്പുലറായ സോക്കര്‍ ക്ലബ് ഫൈനലും ഇത് തന്നെ. എന്നാല്‍ ഇതുകൊണ്ട് മാത്രമല്ല മേയ് 24 ചരിത്ര സംഭവമാകുന്നത്. ഒരേ നഗരത്തില്‍ നിന്നുതന്നെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകള്‍ എത്തുന്നത് ഇതാദ്യമായാണ്. അതിനിടയില്‍ ഉള്ളത് ഒരു നൂറ്റാണ്ടായി അവര്‍ക്കിടയില്‍ നിലനില്ക്കുന്ന വാശിയേറിയ മത്സരത്തിന്റെ ചരിത്രവും.

റിയല്‍ മാഡ്‌റിഡും അറ്റ്‌ലെറ്റിക്കോ മാഡ്‌റിഡും ശനിയാഴ്ച, മേയ് 24-ന് പോച്ചുഗലിലെ ലിസ്ബണില്‍ മത്സരിക്കുന്നു. അറിയേണ്ടത് ഇതാണ്; റിയല്‍ അവരുടെ ചരിത്രത്തിലെ പത്താമത്തെ വിജയം നേടുമോ അതോ അറ്റ്‌ലെറ്റിക്കോ അവരുടെ ആദ്യവിജയം കാണുമോ?

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരെ തങ്ങളുടെ ഒപ്പം നിറുത്താനായി റിയല്‍ മാഡ്‌റിഡ് പണം വാരിക്കോരി ചെലവിടുന്നുണ്ടെങ്കിലും ഒരു ദശാബ്ദമായി അവര്‍ക്ക് ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. 2002-നു ശേഷം ആദ്യമായാണ് അവര്‍ ഫൈനലില്‍ മത്സരിക്കാന്‍ പോകുന്നത്. എന്നാല്‍ ഫൈനലിലെ ഏറ്റവും മിഴിവുള്ള ഓര്‍മ അത്ലറ്റിക്കോ മാഡ്‌റിഡിന്റെ കെട്ടുകഥ പോലെ മനോഹരമായ കഥ തന്നെയായിരിക്കും. സ്പാനിഷ് നഗരത്തിലെ ഒരു തൊഴിലാളി വര്‍ഗ പശ്ചാത്തലത്തില്‍ നിന്ന് ഒരു നൂറ്റാണ്ട് മുന്‍പ് ഉയര്‍ന്നു വന്നതാണ് അവര്‍.

അവരുടെ പുതിയ അര്‍ജന്റീനിയന്‍ കോച്ചായ ഡിയേഗോ സിമെയോണിന്റെ് കീഴില്‍ ഈ വര്‍ഷത്തെ അവരുടെ വിജയപ്രകടനങ്ങള്‍ അവിശ്വസനീയമായിരുന്നു. റിയല്‍ മാഡ്‌റിഡും ബാഴ്സിലോണ എഫ്‌സിയുമായി ലാ ലിഗ്വ സ്പാനിഷ് സോക്കര്‍ ലീഗിലും മത്സരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അവര്‍.

മാഡ്‌റിഡില്‍ നിന്നുള്ള രണ്ടു ടീമുകളുടെ ചരിത്രമത്സരം മാത്രമായിരിക്കില്ല ഇത്തവണ ചാംപ്യന്‍സ് ലീഗ് ഫൈനല്‍. ഭരണകാര്യത്തില്‍ വിശ്വസനീയമായ ഒരു ട്രാക്ക് റെക്കോര്‍ഡ് ഇല്ലെങ്കിലും കൈവശം ധാരാളം പണമുള്ള ഒരു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിനെ പറ്റിയും കൂടിയായിരിക്കും ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍. അറ്റ്‌ലെറ്റിക്കോ മാഡ്‌റിഡിന്റെറ സ്പോണ്‍സര്‍ അസര്‍ബൈജാന്‍ ആണ്. അവരുടെ ജേഴ്സിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ‘Azerbaijan Land of Fire.’ കാസ്പിയന്‍ കടലിനും റഷ്യക്കും ഇറാനിനും ഇടയില്‍ വെറും 95 ലക്ഷം ആളുകള്‍ മാത്രമുള്ള, എണ്ണയുടെ സമൃദ്ധിയാല്‍ ധനികമായ രാജ്യം നാടകീയമായ ഒരു വെളിപ്പെടുത്തലാണ് നടത്തുന്നത്; അതായത് അവരുടെ ഏകാധിപതി ഭരണത്തിന് ലോകത്തിലെ പ്രമുഖ സ്പോര്‍ട്ടിംഗ് രാജ്യമായി വരാന്‍ പദ്ധതിയുണ്ട്. അസര്‍ബൈജാന്‍ നടത്തുന്ന ഈ സോക്കര്‍ പദ്ധതി അവരുടെ പ്രസിഡന്റ്‌റ് ഇല്‍ഹാം അലിയെവിന്റെ സ്വപ്നങ്ങളില്‍ ഒന്നാണ്. അച്ഛനുശേഷം 2003-ല്‍ അധികാരത്തിലെത്തിയ ആളാണ് ഇല്‍ഹാം. 2012-ല്‍ അസര്‍ബൈജാന്‍ അണ്ടര്‍-17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ അവര്‍ ജെന്നിഫര്‍ ലോപ്പസിനെയും ഷക്കീരയെയും ബാക്കുവില്‍ എത്തിച്ചിരുന്നു.

 

അറ്റ്‌ലെറ്റിക്കോ മാഡ്‌റിഡിന്റെ തകര്‍പ്പന്‍ പ്രകടനത്തിനു ഒരു ഇന്ത്യന്‍ ബന്ധവുമുണ്ട്. സൌരവ് ഗാംഗുലിയോടൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്ക്കുത്ത ക്ലബില്‍ അറ്റ്‌ലെറ്റിക്കോ മാഡ്‌റിഡും പങ്കാളികളാണ്. അവരുടെ ഉടമയും സിഇഓയുമായ മിഗ്വേല്‍ ഏഞ്ചല്‍ ഗില്‍ മാരിന്‍ മേയ് ഏഴിന് കൊല്ക്കത്തയുടെ ഫ്രാഞ്ചൈസിയുടെ പേരും ജേഴ്സിയും പുറത്തിറക്കും. ഒരു പ്രമുഖ വിദേശക്ലബുമായി പങ്കാളിത്തമുള്ള ഏക സൂപര്‍ ലീഗ് ഫ്രാഞ്ചൈസിയായിരിക്കും കൊല്ക്കത്തയുടേത്. അപ്പോള്‍ പേര് അറ്റ്‌ലെറ്റിക്കോ കൊല്ക്കകത്ത എന്നായിരിക്കുമോ?പേരും വിധിയും എന്തായാലും ഫുട്ബോള്‍ ഭ്രാന്തുള്ള കൊല്ക്ക്ത്തയെപ്പോലെ ഒരിടത്ത് ഇതൊരു വലിയ പാരമ്പര്യം തന്നെയായിരിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി എന്തുതന്നെയായാലും മേയ് 24-ന് സോക്കര്‍ ആരാധകര്‍ സോക്കറിന്റെ മാന്ത്രികശക്തിയില്‍ ആ കുറച്ചു നിമിഷങ്ങളുടെ വിധിയറിയാന്‍ കാത്തിരിക്കുകയാണ്.

 

Share on

മറ്റുവാര്‍ത്തകള്‍