2018-ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടവുമായി ഐസ്ലന്‍ഡ്. യൂറോപ്പിലെ യോഗ്യത റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഈ ഇത്തരികുഞ്ഞന്‍ രാജ്യം ലോകകപ്പിന് യോഗ്യത നേടിയത്. കരുത്തരായ ക്രൊയേഷ്യ, ഉക്രെയിന്‍ എന്നിവരടങ്ങുന്ന ഐ ഗ്രൂപ്പില്‍ നിന്നാണ് ഐസ്ലന്‍ഡ് ലോകകപ്പിലേക്ക് എത്തുന്നത്.
Dear world! See you in Russia 2018 #WorldCup #Iceland #Huh ! pic.twitter.com/qD45YoYSii
— RÚV Íþróttir (@ruvithrottir) October 9, 2017
10 മത്സരങ്ങളില്‍ നിന്ന് 7 ജയവും 1 സമനിലയും 2 തോല്‍വിയും ഉള്‍പ്പടെ 22 പോയിന്റാണ് ഐസ്ലന്‍ഡ് നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍ കൊസോവയെ എതിരില്ലാത്ത 2 ഗോളിന് തകര്‍ത്ത് കൊണ്ടാണ് ഐസ്ലന്‍ഡ് തങ്ങളുടെ കന്നി ലോകകപ്പ് പ്രവേശനം വിജയം ആഘോഷിച്ചത്.