ഫിഫ റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്ക് നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫ ഇന്ന് പുറത്തുവിട്ട റാങ്കിംഗില്‍ 341 പോയിന്റോടെ 96-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. സമീപകാലത്ത് നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇന്ത്യക്ക് തുണയായത്. എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മത്സരത്തില്‍ കരുത്തരായ കിര്‍ഗിസ്ഥാനെ അട്ടിമറിച്ചതും അയല്‍ക്കാരായ നേപ്പാളിനെതിരെ നേടിയ വിജയവും ഇന്ത്യക്ക് റാങ്കിംഗില്‍ മുന്നേറാന്‍ നേട്ടമായി. സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിനെയുടെ കൊച്ചിംഗിലുള്ള ഇന്ത്യ ടീം മികച്ച പ്രകടനമാണ് ഇപ്പോള്‍ നടത്തുന്നത്.
ജര്‍മ്മനിയാണ് ലോകറാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ജര്‍മ്മനി ഈ നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ രണ്ടാം സ്ഥാനത്തേക്കും, രണ്ടാം സ്ഥാനത്തായിരുന്ന അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്കും പോയി.
നാലാം സ്ഥാനത്ത് പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്റ് അഞ്ചാം സ്ഥാനത്തേക്കുമുയര്‍ന്നു. പോളണ്ട്, ചിലി, കൊളംബിയ, ഫ്രാന്‍സ്,ബെല്‍ജിയം എന്നീ ടീമുകള്‍ യഥാക്രമം ആറ്, എഴ്, എട്ട്, ഒന്‍പത്, പത്ത് സ്ഥാനത്താണ്.
കഴിഞ്ഞ ഒരു വര്‍ഷത്തെ മത്സരങ്ങളില്‍ നിന്ന് ദേശീയ ടീം സ്വന്തമാക്കുന്ന ശരാശരി പോയിന്റുമായി 3 വര്‍ഷത്തെ ശരാശരി പോയിന്റ് കൂട്ടിയിട്ടാണ് ഫിഫ റാങ്കിംഗ് പട്ടിക തയ്യാറാക്കുന്നത്.