UPDATES

ഓട്ടോമൊബൈല്‍

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ പി.യു.സി നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി

പരിസ്ഥിതിപ്രവര്‍ത്തകനായ എം.സി. മേത്തയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി

                       

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പി.യു.സി) നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി. ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിസ്ഥിതിപ്രവര്‍ത്തകനായ എം.സി. മേത്തയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.

പുകപരിശോധനാ കേന്ദ്രങ്ങളെ ഓണ്‍ലൈന്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കാനുള്ള പരിസ്ഥിതിമലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ (ഇ.പി.സി.എ) നിര്‍ദേശവും കോടതി അംഗീകരിച്ചു. പുകപരിശോധന നടത്തും മുമ്പുതന്നെ ഓണ്‍ലൈനായി അതിന്റെ ഫീസ് അടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്താവുന്നതാണ്.

ഡല്‍ഹിയിലെ എല്ലാ പെട്രോള്‍ പമ്പുകളിലും പുകപരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി നടപടിയെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ.) സ്വാഗതം ചെയ്തു. ബി.എസ്-4 വാഹനങ്ങളുടെ പുകപരിശോധനാ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ സെപ്റ്റംബര്‍ 21-ന് കോടതി പരിഗണിക്കും.

Related news


Share on

മറ്റുവാര്‍ത്തകള്‍