UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള പ്രതിരോധ കവചിത വാഹന രംഗം ലക്ഷ്യമിട്ട് ടാറ്റ

പ്രതിരോധ മന്ത്രാലയത്തിന്റെ ഫ്യൂച്ചറിസ്റ്റിക് ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍(എഫ്‌ഐസിവി) പദ്ധതിയിലേക്കാണ് ടാറ്റ നോട്ടമിടുന്നത്

                       

ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള പ്രതിരോധ കവചിത വാഹന രംഗം ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്‌സ് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമായും കരസേനയിലേക്കുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഫ്യൂച്ചറിസ്റ്റിക് ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍(എഫ്‌ഐസിവി) പദ്ധതിയിലേക്കാണ് ടാറ്റ നോട്ടമിടുന്നത്. സഞ്ചാര ശേഷിക്ക് അതിപ്രധാന്യം കൊടുക്കുന്ന എഫ്‌ഐസിവി-ക്ക് നിശ്ചയിച്ച അഞ്ചു സുപ്രധാന സാങ്കേതിക വിദ്യകളില്‍ മൂന്നെണ്ണത്തിലും (എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, റണ്ണിങ് ഗിയര്‍) കൂടാതെ 34 തന്ത്രപ്രധാന സാങ്കേതികവിദ്യകളില്‍ 19 എണ്ണത്തിലും തങ്ങളാണ് നിലവിലുള്ള മറ്റ് കമ്പിനികളേകാള്‍ വൈദഗ്ധ്യമെന്ന് ടാറ്റയുടെ ഡിഫന്‍സ് ആന്‍ഡ് ഗവണ്‍മെന്റ് ബിസിനസ് വൈസ് പ്രസിഡന്റ് വെര്‍നോണ്‍ നൊറോണ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

ഭാവിയിലേക്കുള്ള പ്രതിരോധ കവചിത വാഹന ആവശ്യതിനായി എഫ്‌ഐസിവി പദ്ധതിക്ക് 1,000 കോടി ഡോളര്‍(ഏകദേശം 67126.70 കോടി രൂപ) ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്‌ഐസിവി പദ്ധതി കൂടാതെ നിലവിലുള്ള ‘ടി 72’ യുദ്ധ ടാങ്കുകള്‍ക്കു പകരമായി വികസിപ്പിക്കുന്ന ഫ്യൂച്ചര്‍ റെഡി കോംബാറ്റ് വെഹിക്കിള്‍(എഫ്ആര്‍സിവി) പദ്ധതിയിലും കരസേനയുടെ പ്രധാന ആയുധമായ ‘ടി 90’ റഷ്യന്‍ നിര്‍മിത ടാങ്കിനു പകരമായ ഫ്യൂച്ചര്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് (എഫ്എംബിടി) പദ്ധതിയിലും പ്രതിരോധ സേനകളില്‍ ഉപയോഗിക്കുന്ന മാരുതി സുസുക്കി ‘ജിപ്‌സി’ക്കു പകരമായി 3,200 ‘സഫാരി സ്റ്റോം’ ലഭ്യമാക്കാനുള്ള പദ്ധതിയും ടാറ്റ മോട്ടോഴ്‌സ് സമര്‍പ്പിച്ചിട്ടുണ്ട്.

‘സഫാരി സ്റ്റോമി’ന് കരുത്തേറിയ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ഫോര്‍ ബൈ ടു, ഫോര്‍ ബൈ ഫോര്‍ ലേ ഔട്ടുകളില്‍ ലഭ്യമാണെന്നതും ചതുപ്പുകളും മരുഭൂമികളും മഞ്ഞുവീഴ്ചയും ചരല്‍കൂമ്പാരങ്ങളും ഏതു ദുര്‍ഘട പാതയും താണ്ടാന്‍ കഴിയുമെന്നതും ടാറ്റ മോട്ടോഴ്‌സ് മന്ത്രാലായത്തെ എടുത്തുകാട്ടിയിട്ടുണ്ട്. ‘സഫാരി സ്റ്റോം’ കരാറില്‍ നിന്നു മാത്രം 400 കോടി രൂപയുടെ വരുമാനമാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍