UPDATES

സയന്‍സ്/ടെക്നോളജി

സോഷ്യല്‍ മീഡിയ നിയന്ത്രണം: ഇന്ത്യ ഗവണ്‍മെന്റിനെതിരെ ഏഷ്യന്‍ ഇന്റര്‍നെറ്റ് ഗ്രൂപ്പ്

ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കരട് പ്രകാരം ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

                       

സോഷ്യല്‍മീഡിയ നിയന്ത്രണത്തിനുള്ള ഇന്ത്യ ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ ഏഷ്യന്‍ ഇന്റര്‍നെറ്റ് കൊളീഷന്‍ (എഐസി). ഗൂഗിള്‍, ഫേസ്ബുക്ക് അംഗങ്ങളെല്ലാം ഉള്‍പ്പെട്ട ലോബി ഗ്രൂപ്പാണ് എഐസി. സോഷ്യല്‍ മീഡിയ നിയന്ത്രണത്തിനായുള്ള ഇന്ത്യയുടെ നീക്കത്തെ എഐസി വിമര്‍ശിക്കുന്നു. ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കരട് പ്രകാരം ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പരാമധികാരത്തെയോ ഐക്യത്തെയോ ബാധിക്കുന്ന ഏതെങ്കിലും ഉള്ളടക്കം കണ്ടെത്തിയാല്‍ സര്‍ക്കാരിന് ഇടപെടാം. 24 മണിക്കൂറിനുള്ളില്‍ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ ഇത്തരം കണ്ടന്റ് നീക്കം ചെയ്യേണ്ടി വരും. എഐസി ഈ സോഷ്യല്‍ മീഡിയ നിയന്ത്രണത്തിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തുവരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് പൗരാവകാശ ലംഘനമാണ് എന്ന് എഐസി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇത് സ്വകാര്യതയിലേയ്ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേയ്ക്കുമുള്ള കടന്നുകയറ്റമാണ്. എഐസി എംഡി ജെഫ് പെയ്ന്‍ പറയുന്നു. കരടില്‍ ജനുവരി 31നകം അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം എഐസിക്ക് കത്ത് നല്‍കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയാന്‍ എന്ന് പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ആള്‍ക്കൂട്ട കൊലകളിലുള്‍പ്പടെ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ വലിയ തോതില്‍ പങ്ക് വഹിച്ചിരുന്നു.

24 മണിക്കൂര്‍ സമയം കണ്ടെന്റ് പരിശോധിക്കാന്‍ മതിയാവില്ലെന്നാണ് എഐസിയുടെ വാദങ്ങളിലൊന്ന്. സ്‌റ്റോറേജ് പീരീഡ് 180 ദിവസമാക്കണമെന്നും പുതിയ ചട്ടങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് 90 ദിവസമാക്കി നിലനിര്‍ത്തണമെന്നാണ എഐസിയുടെ ആവശ്യം. പ്രതിലോമകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരെ ട്രേസ് ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണ് എന്ന് എഐസി പറയുന്നു. മോസില്ല അടക്കമുള്ള കമ്പനികള്‍ ഗവണ്‍മെന്റ് പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍