UPDATES

സയന്‍സ്/ടെക്നോളജി

ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണവുമായി വാട്‌സ്ആപ്പ്

ഇനിമുതല്‍ ഒരു സന്ദേശം അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്.

                       

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയയാന്‍ നടപടി വേണമെന്ന ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് പിറകെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി വാട്‌സ്ആപ്പ്. ഇതിന്റെ ഭാഗമായി ഇനിമുതല്‍ ഒരു സന്ദേശം അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. വ്യാജവാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതും ഇക്കാര്യത്തില്‍ വാട്സ്ആപ് നടപടികള്‍ കര്‍ശനമാക്കിയതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുളളവ വ്യാപിക്കുന്നതിന് വാട്‌സാപ് സന്ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ നിയന്ത്രണം. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ രണ്ടുവട്ടം കത്തിലൂടെ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മീഡിയ മെസേജിനു സമീപത്തുള്ള ക്യുക് ഫോര്‍വേഡ് ബട്ടണ്‍ ഒഴിവാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ആദ്യം ഇത് നടപ്പാക്കുക. മെസേജുകളും ചിത്രങ്ങളും വിഡിയോകളും ഫോര്‍വേഡ് ചെയ്യുന്നത് ഇന്ത്യയിലെന്നാതാണ് പുതിയ സംവിധാനം ആദ്യം ഇന്ത്യയില്‍ നടപ്പാക്കുള്ള തീരുമാനത്തിന് പിന്നിലെന്നും വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കും അറിയിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍