മമ്മൂട്ടിയുടെ ‘ഗ്രേറ്റ് ഫാദര്‍’-ന്റെ മോഷന്‍ പോസ്റ്റര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. യൂട്യൂബില്‍ മോഷന്‍ പോസ്റ്റര്‍ ഇട്ട് ഇരുപ്പത്തിനാലുമണിക്കൂര്‍ തികയുന്നതിന് മുമ്പ് തന്നെ അഞ്ചുലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടുകഴിഞ്ഞത്. ആദ്യമായിട്ടാണ് മലയാളത്തിലെ ഒരു ചിത്രത്തിന്റെ ഒരു മോഷന്‍ പോസ്റ്ററിന് ഇത്രയും പ്രതികരണം ലഭിക്കുന്നത്.
55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്ററില്‍ മമ്മൂട്ടിയെയും നായിക സ്‌നേഹയെയും കാണിക്കുന്നുണ്ട്. തമിഴ് നടന്‍ ആര്യ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മിയ, ഷാം, മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.
ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ സംവിധാനം നവാഗതനായ ഹനീഫ് അദേനിയാണ്. പ്രഥ്വിരാജും സന്തോഷ് ശിവന്റെയും നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.2017 മാര്‍ച്ച് 30-ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.