Continue reading “ബൊഹീമിയന്‍ റാപ്സോഡിയെ തകര്‍ത്ത് ഓപ്പണ്‍ഹൈമര്‍”

" /> Continue reading “ബൊഹീമിയന്‍ റാപ്സോഡിയെ തകര്‍ത്ത് ഓപ്പണ്‍ഹൈമര്‍”

"> Continue reading “ബൊഹീമിയന്‍ റാപ്സോഡിയെ തകര്‍ത്ത് ഓപ്പണ്‍ഹൈമര്‍”

">

UPDATES

കല

ബൊഹീമിയന്‍ റാപ്സോഡിയെ തകര്‍ത്ത് ഓപ്പണ്‍ഹൈമര്‍

                       

ബോക്‌സ് ഓഫീസ് തകര്‍ത്ത് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുകയാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ ഹൈമര്‍. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിനെക്കുറിച്ചുള്ള ചിത്രം ജൂലൈ 19 നാണു തിയേറ്ററുകളിലെത്തിയത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്നും 912 മില്യണ്‍ ഡോളറാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ട ബയോപിക് ആയി ഓപ്പണ്‍ഹൈമര്‍ മാറിയിരിക്കുകയാണ്. ബോക്സ് ഓഫീസ് മോജോ എന്ന വെബ്സൈറ്റ് ആണ് വിവരം പുറത്തു വിട്ടത്.

ബൊഹീമിയന്‍ റാപ്സോഡിയുടെ റെക്കോര്‍ഡാണ് ലോകത്തിലെ ആദ്യത്തെ ആണവായുധങ്ങള്‍ വികസിപ്പിച്ച മാന്‍ഹട്ടന്‍ പ്രോജക്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച ലോസ് അലാമോസ് ലബോറട്ടറിയുടെ ഡയറക്ടറായ ജെ റോബര്‍ട്ട് ഓപ്പണ്‍ ഹൈമറുടെ ജീവചരിത്ര സിനിമ പഴങ്കഥയാക്കിയത്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത 1970 കളിലെ ബ്രിട്ടീഷ് റോക്ക് ബാന്റായ ക്വീനിനെയും ബാന്റിലെ പ്രധാന ഗായകനായ ഫ്രെഡി മെര്‍ക്കുറിയെയും കേന്ദ്രീകരിച്ച് 2018 ഒക്ടോബറില്‍ പുറത്തിറങ്ങിയ, മ്യൂസിക്കല്‍ ഡ്രാമയാണ് ബൊഹീമിയന്‍ റാപ്സോഡി. 910 മില്യണ്‍ ഡോളറാണ് അന്താരാഷ്ട്രതലത്തില്‍ ഈ ചിത്രം സ്വന്തമാക്കിയത്. കളക്ഷന്‍ തരംഗത്തിനു പുറമെ ബൊഹീമിയന്‍ റാപ്സോഡി നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഫ്രെഡി മെര്‍ക്കുറിയുടെ വേഷം ചെയ്ത റാമി മാലെക്കിന് ലഭിച്ച മികച്ച നടനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ഓസ്‌കറുകളും, രണ്ട് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകളും, രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും ചിത്രം നേടി.

സിലിയന്‍ മര്‍ഫി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓപ്പണ്‍ഹൈമറില്‍, ന്യൂക്ലിയര്‍ ഫിസിസ്റ്റായ ഡേവിഡ് എല്‍ ഹില്ലിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ഫ്രെഡി മെര്‍ക്കുറിയുടെ ജീവചരിത്രത്തിലൂടെ ലോക പ്രശസ്തനായ റാമി മാലെക്കാണ് എന്നതും ശ്രദ്ധേയമാണ്.

1.4 ബില്യണ്‍ കളക്ഷന്‍ നേടിയ ഗ്രെറ്റ ഗെര്‍വിഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാര്‍ബിയും, ഓപ്പണ്‍ഹൈമറും ഒരേ സമയം റിലീസ് ചെയ്തതും #Barbenheimer
എന്ന ഹാഷ്ടാഗ് താരംഗമായതും രണ്ട് ചിത്രങ്ങളും കാണാന്‍ സിനിമാപ്രേമികളെ പ്രോത്സാഹിപ്പിച്ചുവെന്ന് ദ ഗാര്‍ഡിയന്‍ പറയുന്നു.

ബൊഹീമിയന്‍ റാപ്സോഡിക്ക് മുമ്പ്, ഏറ്റവും വിജയകരമായ ജീവചരിത്രം 2014-ല്‍ പുറത്തിറങ്ങിയ യുഎസ് ആര്‍മി മാര്‍ക്ക്‌സ്മാന്‍ ക്രിസ് കൈലിനെ കുറിച്ചുള്ള ചിത്രമായ അമേരിക്കന്‍ സ്നൈപ്പര്‍(547 മില്യണ്‍)ആയിരുന്നു. ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ദി കിംഗ്‌സ് സ്പീച്ച്(484 മില്യണ്‍), അമേരിക്കന്‍ മ്യൂസിക്കല്‍ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഷോമാന്‍ (435 മില്യണ്‍), സ്റ്റോക്ക് മാര്‍ക്കറ്റ് ക്രൈം കോമഡിയായ ദി വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് (406 മില്യണ്‍) എന്നിവ ബിയോപിക് വിഭാഗത്തില്‍ ലോക ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമകളാണ്.

Share on

മറ്റുവാര്‍ത്തകള്‍