UPDATES

ഓഫ് ബീറ്റ്

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-69

                       

ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതോ ആയ സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമണ്‍വെല്‍ത്ത് നേഷന്‍സ്. ആദ്യകാലങ്ങളില്‍ ഇതിനെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സ് എന്നാണ് പറഞ്ഞിരുന്നത്. ബ്രിട്ടീഷ് കോളനികളെയും അതിന്റെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി 1926-ല്‍ തുടക്കം കുറിച്ച കോമണ്‍വെല്‍ത്തിന്റെ ആസ്ഥാനം ലണ്ടനാണ്. നിലവില്‍ 56 സ്വതന്ത്രരാജ്യങ്ങളാണ് ഇപ്പോള്‍ കോമണ്‍വെല്‍ത്തിലുള്ളത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത ശ്രീമതി അന്നാ ചാണ്ടിയാണെന്ന് അഭിമാനിക്കാം. 1965ല്‍ സ്ഥാപിതമായ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ്, അംഗങ്ങളായ രാജ്യങ്ങളുടെയും സര്‍ക്കാരുകളുടേയും ഇടയില്‍ കൂടിയാലോചനകളും സഹകരണവും സുഗമമാക്കുന്ന പ്രധാന അന്തര്‍സര്‍ക്കാര്‍ ഏജന്‍സിയാണ്. സെക്രട്ടേറിയറ്റ് നിരീക്ഷകനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സിനെ പ്രതിനിധീകരിക്കുന്നു.

സര്‍ക്കസിലെ അനുസരണയുള്ള വന്യമ്യഗങ്ങള്‍

കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് കോമണ്‍വെല്‍ത്ത് ഉച്ചകോടികള്‍, മന്ത്രിമാരുടെ യോഗങ്ങള്‍, കൂടിയാലോചന യോഗങ്ങള്‍, സാങ്കേതിക ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കുന്നു. ഇത് നയപരമായ വികസനത്തെ സഹായിക്കുകയും, ഉപദേശങ്ങള്‍ നല്‍കുകയും അംഗ സര്‍ക്കാരുകള്‍ക്കിടയില്‍ ബഹുമുഖ ആശയവിനിമയം സുഗമമാക്കുകയും ചെയ്യുന്നു. അവരുടെ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തില്‍ സര്‍ക്കാരുകളെ സഹായിക്കുന്നതിനും കോമണ്‍വെല്‍ത്തിന്റെ അടിസ്ഥാന രാഷ്ട്രീയ മൂല്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഇത് സാങ്കേതിക സഹായവും നല്‍കുന്നു. കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങള്‍ക്ക് പരസ്പരം നിയമപരമായ ബാധ്യതകളൊന്നുമില്ല. കോമണ്‍വെല്‍ത്ത് രാജ്യത്തിന്റെ പൗരത്വം ചില അംഗരാജ്യങ്ങളില്‍, പ്രത്യേകിച്ച് യുണൈറ്റഡ് കിംഗ്ഡത്തില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ലണ്ടന്‍ ഒബ്‌സര്‍വറില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യോഗം നടന്നപ്പോള്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഹെറോള്‍ഡ് മാക്ക്മില്ലന്‍ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സാമ്പത്തിക ഉന്നമനം വേണമോ അതോ രാഷ്ട്രീയ ഉന്നമനം വേണമോ എന്ന് കോമണ്‍വെല്‍ത്ത് രാജ്യ തലവന്‍മാരോട് ടോസിട്ട് ചോദിക്കുന്നതാണ് കാര്‍ട്ടൂണ്‍. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന റോബര്‍ട്ട് മെന്‍സീസ്, കാനഡ പ്രധാനമന്ത്രി ജോണ്‍ ഡിഫന്‍ബേക്കര്‍, ഘാനയുടെ പ്രധാനമന്ത്രി ക്വാമേ എന്‍ക്രുമ, ഉഗാണ്ട പ്രധാനമന്ത്രി മില്‍ട്ടന്‍ ഒബോട്ടോ, ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പ്രതിനിധികളായ ആകാംഷയോടെ നോക്കുന്നതാണ് കാര്‍ട്ടൂണ്‍.

Share on

മറ്റുവാര്‍ത്തകള്‍