UPDATES

യാത്ര

കൊടും തണുപ്പില്‍പോലും പിന്‍വാങ്ങാതെ ചൈനയിലെ വലിയ നദിക്കൊപ്പം നടന്ന് സഞ്ചാരി

യാത്രക്കിടയില്‍ മഞ്ഞുകാലങ്ങളെ അതിജീവിക്കാനാണ് പ്രയാസമെന്നും. മഞ്ഞിലെ കരടികളെ ഭയക്കേണ്ടിവന്നിരുന്നുവെന്നും ആഷ് പറയുന്നു.

                       

ചൈനയിലെ യാങ്‌സി സോളോ നദി നീളത്തില്‍ കാല്‍നടയായി നടന്ന് സഞ്ചാരി. കോള്‍വിന്‍ സ്വദേശിയായ ആഷ് ഡൈക്ക്‌സാണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്. ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ആഷിന് ഒരു വര്‍ഷമെടുത്തു.

യാത്ര പൂര്‍ത്തിയാക്കിയെത്തുന്ന ആഷിനെ സ്വീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളും കാത്തിരിക്കുകയായിരുന്നു. 6,300 കിലോ മീറ്ററാണ് യാങ്‌സി നദിയുടെ നീളം. ലോകത്തിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ നദിയാണിത്. നൈലിനും ആമസോണിനുമാണ് ഒന്നും രണ്ടും സ്ഥാനം.

യാങ്‌സി നദിയെ മുറിച്ചുകടന്ന ആദ്യത്തെ വ്യക്തിയെന്ന നിലയില്‍ ആഷ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. യാത്രകളെ കുറിച്ച് ആഷ് എഴുതിയ പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ഇതൊരു തുടക്കംമാത്രമാണെന്നാണ് ആഷ് പറയുന്നത്. പലതരം പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനും, ചൈനയിലെ പരിസ്ഥിതിയെ അടുത്തറിയാനുമാണ് താന്‍ യാത്ര നടത്തിയതെന്ന് ആഷ് പറയുന്നത്.

ഇത്തരം യാത്രകള്‍ എളുപ്പമല്ലെന്നാണ് ആഷ് പറയുന്നത്. യാത്രക്കിടയില്‍ മഞ്ഞുകാലങ്ങളെ അതിജീവിക്കാനാണ് പ്രയാസമെന്നും. മഞ്ഞിലെ കരടികളെ ഭയക്കേണ്ടിവന്നിരുന്നുവെന്നും ആഷ് പറയുന്നു.

‘വെള്ളം ഉയര്‍ന്ന് പൊന്തിയിട്ടും ഈ വീട്ടിലുള്ളവര്‍ ഭയക്കുന്നില്ല’, ഇത് കെയര്‍ ഹോം പദ്ധതിയിലെ വീട്

 

Share on

മറ്റുവാര്‍ത്തകള്‍