UPDATES

യാത്ര

2019 ആഗസ്റ്റ് മുതല്‍ ഇമെയിലുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും ആകാശത്ത് നിന്ന് അയക്കാം

നിലവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സുരക്ഷാ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിരുന്നു

                       

ഇമെയിലുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും ഇനി ആകാശത്ത് നിന്ന് അയയ്ക്കാന്‍ കഴിയും.കേന്ദ്ര ഗവണ്‍മെന്റ് പുതിയ അനുമതി അനുസരിച്ച് ഇന്‍-ഫ്‌ലൈറ്റ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഏതാനും  മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കും.

ആഗസ്റ്റ് അവസാനത്തോടെ സര്‍ക്കാര്‍ ഇന്‍-ഫ്‌ലൈറ്റ് അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സുരക്ഷാ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിരിക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ലളിത് ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേനയില്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ വൈഫൈ സേവനങ്ങളും ഫോണ്‍ കോളുകളും അനുവദനീയമല്ലയിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് 1999ല്‍ ഡല്‍ഹിയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്ന ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ് വിമാനം ഭികരര്‍ റാഞ്ചാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇന്റര്‍നെറ്റ് സംവിധാനം വേണം എന്ന തീരുമാനം കൈക്കൊണ്ടത്.

മാര്‍ച്ചില്‍ എയര്‍ ഇന്ത്യയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ടുണ്ട്. ജൂലൈയില്‍ യാത്രക്കാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങളും മെയിലുകളും പരിശോധിക്കാനാവും. ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ്‌ജെറ്റ് എന്നീ ഇന്ത്യന്‍ വിമാനക്കമ്പനികളും ഈ സേവനം പരിചയപ്പെടുത്താന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം മധ്യത്തോടെ വൈഫൈ സംവിധാനം ബോയിംഗ് വിമനവും ഈ സേവനം പരിചയപ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ട്.

അതുപേലെ തന്നെ എയര്‍ ഫ്രാന്‍സ്, ലുഫ്ത്താന്‍സ, ബ്രിട്ടീഷ് എയര്‍വെയ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവയാണ് ഇന്റര്‍നെറ്റ് സൗകര്യം വാഗ്ദാനം ചെയ്യുന്ന മറ്റ് എയര്‍ലൈന്‍സുകള്‍.

Share on

മറ്റുവാര്‍ത്തകള്‍