നീണ്ട കാത്തിരിപ്പിനും കൊട്ടിഘോഷങ്ങള്‍ക്കുമൊടുവില്‍ മാഡം ട്യൂസോ ബാങ്കോക്കില്‍ ബോളിവുഡ് ലോകം എത്തി. ഷാരൂഖ് ഖാന്‍, ഋതിക് റോഷന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കരീന കപൂര്‍ തുടങ്ങിയവരെല്ലാം സഞ്ചാരികളെ സ്വീകരിക്കാന്‍ ഇവിടെയുണ്ട്. ഐഐഎഫ്എ അവാര്‍ഡ് അനുഭവങ്ങള്‍, എആര്‍ ഡാന്‍സ് ഹൈലൈറ്റുകള്‍ ഇവയെല്ലാം മെഴുക് പ്രതിമകളുടെ മ്യൂസിയത്തില്‍ ആരാധകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബാഹുബലി താരം പ്രഭാസിനും ഇവിടെ ഇടമുണ്ട്. സ്റ്റുഡിയോയിലേക്ക് കയറുമ്പോള്‍ ആദ്യം സ്വീകരിക്കുക പ്രഭാസ് ആയിരിക്കും.
ബോളിവുഡ് പ്രതീതിയാഥാര്‍ഥ്യ (എആര്‍) ഡാന്‍സും ഇവിടെ ഒരുക്കിയിട്ടുണ്ട്. നടനും ഗായകനുമായ വരുണ്‍ ധവാന്‍ പാടിയ പാട്ടുകളുമായാണ് ഡാന്‍സ്. ആരാധകരുടെ മനോഹര നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ ഇവിടെ ഒളിക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍ നയിക്കുന്ന എആര്‍ ഡാന്‍സ് ഏരിയ ഇന്ത്യന്‍ ശൈലിയിലുള്ള സ്വര്‍ണ ഫ്രെയിമുകള്‍ ഉള്ള കണ്ണാടികള്‍ ഇട്ടാണ് അലങ്കരിച്ചിരിക്കുന്നത്.
മാഡം ട്യുസോ ബാങ്കോക്കില്‍ ബോളിവുഡ് യാത്ര അവസാനിപ്പിക്കുമ്പോള്‍ ഗ്രീന്‍ കാര്‍പെറ്റില്‍ ആരാധകര്‍ ഐഐഎഫ്എ അവാര്‍ഡ്‌സ് പശ്ചാത്തലത്തില്‍ സെലിബ്രിറ്റികള്‍ക്ക് ഒപ്പം ഫോട്ടോ എടുക്കാം. ഐഐഎഫ്എ അവാര്‍ഡ്‌സ് പോടിയം എന്നാണ് ഈ വേദി അറിയപ്പെടുന്നത്. ഇതിന്റെ അടുത്തുള്ള സ്‌ക്രീനില്‍ സന്ദര്‍ശകര്‍ അവാര്‍ഡ് പ്രസംഗം നടത്തുമ്പോള്‍ അവരുടെ മുഖത്തിന്റെ ചിത്രം കാണാവുന്ന സൗകര്യവും മാഡം ട്യുസോ ബാങ്കോക്കില്‍ ഉണ്ട്.