റെയില്‍വേ ട്രാക്കുകളില്‍ നിന്നുള്ള സെല്‍ഫി എടുക്കല്‍ ഭ്രമം ഒരുപാട് ജീവനെടുത്തിട്ടുണ്ട്. ഇത്തരം സെല്‍ഫി അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സ്റ്റേഷനുകളില്‍ ”സെല്‍ഫി പോയിന്റുകള്‍” സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഇന്ത്യന്‍ റെയില്‍വേയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏഴ് പേരാണ് സെല്‍ഫിയെടുത്ത് മരണത്തിലേക്ക് പോയത്. മിക്ക മരണങ്ങളും നടന്നത് റെയില്‍വേ ട്രാക്കുകളിലുമാണ്.
”റെയില്‍വേ സ്റ്റേഷനുകളില്‍ യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും സെല്‍ഫിയെടുക്കുന്നത് ആളുകളുടെ ഒരു ശീലമാണ്. റെയില്‍വേ ട്രാക്കുകളില്‍ യുവാക്കള്‍ സെല്‍ഫിയെടുക്കുന്നത് പതിവാണ്. അപകടകരമായ രീതിയായി മാറിയിരിക്കുകയാണ് ഈ ശീലം. അതുകൊണ്ട് റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ നിലവില്‍ 70 റെയില്‍വേ സ്റ്റേഷനുകളിലാണ് സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുന്നത്. പിന്നീട് ഇത് എ1, എ ക്ലാസ്സ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും ” – റെയില്‍വേ ബോര്‍ഡിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ (NWR) ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തരുണ്‍ ജെയ്ന്‍ ഇത് സ്ഥിരീകരിച്ചു. രണ്ട് സെല്‍ഫി പോയിന്റുകള്‍ ഗാന്ധി നഗര്‍, ജെയ്പൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും സ്ഥാപിക്കും. ബിക്കാനെര്‍, ഉദയ്പൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും പിന്നീട് ഇത് സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”പ്ലാറ്റ്ഫോം നമ്പര്‍ 1 ന്റെ മേല്‍പ്പാലത്തിലോ മറ്റേതെങ്കിലും സുരക്ഷിതമായ സ്ഥലത്തിലോ ആയിരിക്കും ഇതിനായി സ്ഥലം കണ്ടെത്തുക” – ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
ബിസിനസ് മീറ്റിംഗ് സംഘടിപ്പിക്കാനായി റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥലം കണ്ടെത്തും. രാജ്യത്തെ 70 റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാനത്തെ അഞ്ച് പ്രധാന സ്റ്റേഷനുകളായ ജയ്പൂര്‍, ബിക്കാനെര്‍, ഉദയ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലും ഈ സംവിധാനം വരും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശോക് ലോഹാനി വിവിധ സോണല്‍ റെയില്‍വേകളുടെയും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും ഡിസംബര്‍ 2018നുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി കത്തയച്ചു.
വിശ്രമ കേന്ദ്രങ്ങളില്‍ വാട്ടര്‍ എടിഎം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വീല്‍ചെയറുകള്‍, വളണ്ടിയേഴ്സ് എന്നിങ്ങനെയുള്ള ക്രമീകരണങ്ങളും നടപ്പാക്കും. ഈ സ്റ്റേഷനുകള്‍ അവരവരുടെ മ്യൂസിക് ജിംഗിള്‍ നിര്‍മ്മിയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ”ഈ ജിംഗിളുകള്‍ സ്റ്റേഷനുകളില്‍ പൊതു അറിയിപ്പ് നല്‍കുമ്പോള്‍ കേള്‍പ്പിയ്ക്കണം” – ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരഞ്ഞെടുത്ത അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍ മീറ്റിംഗുകള്‍ നടത്താനുള്ള സൗകര്യം ഉണ്ടാകും.” രണ്ട് മുതല്‍ ആറ് പേര്‍ക്ക് ബിസിനസ് മീറ്റിംഗ് നടത്താനായി പണം നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുള്ള പുതിയ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത് ” – ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.