UPDATES

യാത്ര

ടോക്കിയോയില്‍ നിന്ന് പാരീസിലേക്ക് പറക്കാം, ആകാശത്തേയ്ക്ക് പോകണ്ട…

യാത്രക്കാര്‍ക്ക് ചിലവേറിയ വിമാന യാത്ര, ബാഗേജ് ഫീസ്, തിരക്കേറിയ എര്‍പോര്‍ട്ട് ടെര്‍മിനല്‍ എന്നിവ ഉപേക്ഷിച്ച് ബിസിനസ്സ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ട്രാവല്‍, പാരീസിലേക്ക് ഒരു ആഡംബര യാത്ര എന്നിവയൊക്കെ ടോക്കിയോയില്‍ നിന്ന് തന്നെ സാധ്യമാക്കുകയാണ്.

                       

ടേക്ക് ഓഫ് ചെയ്യാതെ ഗ്രൗണ്ടില്‍ തന്നെ നിന്ന് വിമാനത്തില്‍ ടോക്കിയോ മുതല്‍ പാരീസ് വരെ ഒരു ഫസ്റ്റ് ക്ലാസ് യാത്ര, നല്ലൊരു ഡിന്നര്‍, ഒരു നഗര യാത്ര എന്നിവ ആലോചിച്ചു നോക്കൂ. ഇത് വെറും കെട്ടുകഥയല്ല. ജപ്പാനിലെ ഫസ്റ്റ് എയര്‍ലൈന്‍സ് ആണ് വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിമാന യാത്രയില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരുന്നത്.

യാത്രക്കാര്‍ക്ക് ചിലവേറിയ വിമാന യാത്ര, ബാഗേജ് ഫീസ്, തിരക്കേറിയ എര്‍പോര്‍ട്ട് ടെര്‍മിനല്‍ എന്നിവ ഉപേക്ഷിച്ച് ബിസിനസ്സ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ട്രാവല്‍, പാരീസിലേക്ക് ഒരു ആഡംബര യാത്ര എന്നിവയൊക്കെ ടോക്കിയോയില്‍ നിന്ന് തന്നെ സാധ്യമാക്കുകയാണ്. സിറ്റി ഓഫ് ലൈറ്റ് (City of Ligth) എന്നറിയപ്പെടുന്ന പാരീസ് നഗരം മാത്രമല്ല ഫസ്റ്റ് എയര്‍ലൈന്‍സില്‍ ന്യൂയോര്‍ക്കിലും, റോമിലും, ഹവായിലും ഈ സാങ്കല്‍പ്പിക യാത്ര നടത്താം. 4,980 യെന്‍ (3022 രൂപ) മുടക്കിയാല്‍ ബിസിനസ് ക്ലാസ് യാത്രയും, 5980യെന്‍ (3629 രൂപ) മുടക്കിയാല്‍ ഫസ്റ്റ് ക്ലാസ് യാത്രയും ചെയ്യാം. ഈ രണ്ട് മണിക്കൂറുള്ള യാത്ര മറ്റ് വിമാനയാത്രയെക്കാളും ചിലവ് കുറവുമാണ്.

സമയക്കൂടുതലും ചിലവ് കൂടുതലുമായതിനാല്‍ ഒരു യാത്ര പോകാന്‍ ബുദ്ധിമുട്ടാണെന്ന് ഫസ്റ്റ് എയര്‍ലൈന്‍സ് മാനേജര്‍ ഹിരോക്കായി അബെ പറയുന്നു. ”എയര്‍പോര്‍ട്ടിലേക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുകയും സാങ്കല്‍പ്പികമാണെങ്കിലും ഒരു വിമാനയാത്ര ചെയ്യാന്‍ സാധിക്കുകയും ചെയ്യുക എന്നത് ഒരു പ്രത്യേകതയായി എനിക്ക് തോന്നി. രണ്ട് മണിക്കൂറത്തെ യാത്രക്കായി വിമാനത്തില്‍ കയറിയ ശേഷം യാത്രികര്‍ അത്യാധുനിക എയര്‍ബസ് സീറ്റില്‍ സ്വസ്തമായി ഇരിക്കും. മികച്ച വിമാന സര്‍വ്വീസ്, വെര്‍ച്വുല്‍ റിയാലിറ്റി, ഓരോ സ്ഥലത്തെയും ഭക്ഷണവും, സംഗീതവും എന്നിവ യാത്രക്കാര്‍ക്ക് ലഭിക്കും ” – ആബെ പറയുന്നു.

വിമാന ജീവനക്കാര്‍ യാത്രക്കാര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണങ്ങളും, മധുരപലഹാരങ്ങളും, പാനീയങ്ങളും നല്‍കും. നിങ്ങള്‍ പോകുന്ന സ്ഥലത്തെ ഭക്ഷണങ്ങളായിരിക്കും നല്‍കുന്നത്. ഉദാഹരണത്തിന് ന്യൂയോര്‍ക്കിലേക്കാണ് യാത്രയെങ്കില്‍ മാന്‍ഹട്ടന്‍ ക്ലാം ചൗഡറും ചീസ് കേക്കും, പാരീസിലേക്കാണെങ്കില്‍ സാല്‍മണ്‍ ടാര്‍ട്ടറും ഒണിയന്‍ സൂപ്പും നല്‍കും. സ്ഥലത്ത് ലാന്‍ഡ് ചെയ്ത് കഴിയുമ്പോള്‍ യാത്രക്കാര്‍ക്ക് അവര്‍ പോകുന്ന സ്ഥലത്തിന്റെ 360ഡിഗ്രി യാത്ര ചെയ്യാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

സാമ്പത്തികമായും ആരോഗ്യപരമായും ബുദ്ധിമുട്ടുള്ളവര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത്തരത്തിലുള്ള യാത്ര വളരെ പ്രയോജനകരമാണ്. യാത്രാ ലോകത്ത് വെര്‍ച്വുല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിലിരുന്ന് തന്നെ ലോകം ചുറ്റിക്കാണാന്‍ ഇത് സഹായിക്കും. ടോക്കിയോ നിവാസികള്‍ക്ക് ഫസ്റ്റ് എയര്‍ലൈന്‍സിന്റെ വെബ്സൈറ്റില്‍ കയറി ഈ യാത്രാനുഭവത്തിനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഏപ്രില്‍ 2018വരെ റിസര്‍വേഷന്‍ ലഭ്യമാണ്.

Related news


Share on

മറ്റുവാര്‍ത്തകള്‍