UPDATES

സിനിമ

മാര്‍ക്‌സിന്റെയും മാര്‍ക്‌സിസത്തിന്റെയും പേര് പറഞ്ഞ് നടക്കുന്നവരെല്ലാം മാര്‍ക്‌സിസ്റ്റുകളല്ല ക്യാപിറ്റലിസ്റ്റുകളാണ്‌

സനാതന ധർമവും ഹിന്ദുത്വവും തമ്മിൽ എത്രത്തോളം അകൽച്ചയുണ്ടോ അത്രത്തോളം അകൽച്ച ലെഫ്റ്റിസവും നമ്മൾ ഇവിടെ കാണുന്ന ഇടതുപക്ഷവും തമ്മിലും ഉണ്ട്.

                       

കേരളത്തിൽ സാംസ്‌കാരിക ബോധം ഇടതു ചിന്തയുമായി ചേർന്ന് നിൽക്കുന്നതാണെന്നും, കമ്മ്യുണിസവും, മാർക്സിസവുമൊക്കെ ഇന്ന് മതങ്ങളായി മാറി കഴിഞ്ഞു എന്ന തന്റെ അഭിപ്രായത്തിൽ ഇന്നും മാറ്റം ഇല്ലെന്ന് നടനും തിരക്കഥാകൃത്തും ആയ മുരളീ ഗോപി. കലാകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ, വ്യക്തി ജീവിതം, സോഷ്യൽ മീഡിയ,സമകാലീക രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ മുരളി ഗോപി തന്റെ അഭിപ്രായങ്ങൾ പങ്കു വെച്ചത്.

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന മതത്തെക്കുറിച്ചുള്ള മാർക്സിന്റെ ലോക പ്രശസ്തമായ വാചകം സൂക്ഷിച്ചു വായിച്ചാൽ ഇത് തന്നെയാണ് പല മത സ്ഥാപകരും അവരവരുടെ കാലങ്ങളിൽ അതതു കാലങ്ങളിലെ അംഗീകൃതമായ മതങ്ങൾക്കെതിരെ പറഞ്ഞതെന്ന് മനസ്സിലാക്കാൻ സാധിക്കും. ദൈവം എന്നും ദിവ്യത്വം എന്നുമൊക്കെയുള്ള കുറച്ചു വാക്കുകൾ മാറ്റി നിർത്തിയാൽ അവശരുടേയും, അടിച്ചമർത്തപ്പെട്ടവരുടെയും ഉന്നമനത്തിനായി മതങ്ങളുടെ അതെ ഭാഷയിൽ- അതായത് രക്ഷാധികാരിയുടെ ഭാഷയിൽ- രചിക്കപ്പെട്ടിട്ടുള്ളതാണ് മാനിഫെസ്റ്റോയും, മതങ്ങളെല്ലാം തന്നെ. അതിന്റെ സ്ഥാപകരുടെ കാലം കഴിയുമ്പോൾ അതിനെ വെച്ച് മുതലെടുക്കുന്ന കച്ചവട രാഷ്ട്രീയക്കാരുടെ കയ്യിൽ ചെന്ന് പെടുന്നതായി കാണാൻ സാധിക്കും.

ഇക്കൂട്ടർ അവരുടെ കച്ചവട- രാഷ്ട്രീയ അജണ്ടകളുടെ വിപുലീകരണത്തിന്റെ പ്രധാന ഭാഗമായി വേദ പുസ്തകങ്ങളെ ദേവ പുസ്തകത്തെയും മുൻ നിർത്തി സകല കൊള്ളരുതായ്കളും കാണിച്ചു കൂട്ടും, പള്ളിയും, പാതിരിയും, പാർട്ടിയും, പൂജാരിയും വളരും. വേദവും, ജ്ഞാനവും വഞ്ചിക്കപ്പെടും. പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ വിലപ്പെട്ടതായി പുസ്തകം എന്ന വസ്തു മാറും.

മാർക്സിസത്തിനും ഇത് തന്നെ സംഭവിച്ചു എന്നെ പറഞ്ഞുള്ളു. മാർക്സിന്റേയും, മാർക്സിസത്തിന്റെയും, പേര് പറഞ്ഞ് മുഖ്യധാരാ രാഷ്ട്രീയത്തിൽ വിരാജിക്കുന്ന ഭൂരിഭാഗം ആൾക്കാരും മാർക്സിസ്റ്റുകളല്ല എന്ന് മാത്രമല്ല, ക്യാപിറ്റലിസ്റ്റുകൾ പോലും ആണ്. ബാക്കിയുള്ളവർ പാതിമയക്കത്തിലാണ്ട സോഷ്യൽ ഡെമോക്രാറ്റുകളും ഈ അവസ്ഥ വിശേഷത്തെ നോക്കി കാണുന്നു എന്നെ പറഞ്ഞുള്ളു.” മുരളി ഗോപി പറയുന്നു.

അതെ സമയം ഇന്ത്യക്ക് അതിശക്തമായ ഒരു തനത് ഇടതുപക്ഷം എക്കാലത്തും ആവശ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വലിയ അസന്തുലിതാവസ്ഥയും, അസമത്വവും നിലവിലുള്ള ഒരു സമൂഹത്തിൽ ഇടതുപക്ഷത്തിന് പ്രസക്തി ഉണ്ട്. എന്നാൽ നിലവിലുള്ള മുഖ്യധാരാ ഇടതുപക്ഷം, ഇടതുപക്ഷമേ ഇല്ല സനാതന ധർമവും ഹിന്ദുത്വവും തമ്മിൽ എത്രത്തോളം അകൽച്ചയുണ്ടോ അത്രത്തോളം അകൽച്ച ലെഫ്റ്റിസവും നമ്മൾ ഇവിടെ കാണുന്ന ഇടതുപക്ഷവും തമ്മിലും ഉണ്ട്. മുരളി ഗോപി പറഞ്ഞു.

നേരത്തെ മുരളി ഗോപി തിരക്കഥ എഴുതിയ ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രം ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നു എന്നാരോപിച്ചു വിവാദങ്ങൾ നേരിട്ടിട്ടുണ്ട്. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പണിപ്പുരയിൽ ആണിപ്പോൾ മുരളി ഗോപി. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന് റിപ്പോട്ടുകൾ പറയുന്ന ലൂസിഫർ മാർച്ചിൽ തിയേറ്ററുകളിൽ എത്തും.

മുരളി ഗോപി/ അഭിമുഖം: ആരൊക്കെയാണ് കമ്മാരനും ലൂസിഫറും?

രാമലീല ബഹിഷ്‌കരണം; ഇതാണ് ഫാസിസം, ചങ്ങലക്കിടാത്ത സാംസ്‌കാരിക സദാചാര ഭ്രാന്ത്; രൂക്ഷപ്രതികരണവുമായി മുരളി ഗോപി

‘ടിയാന്‍’എന്ന സിനിമാറ്റിക് ഘര്‍ വാപ്പസി

Share on

മറ്റുവാര്‍ത്തകള്‍