UPDATES

യുകെ/അയര്‍ലന്റ്

ആറു ദിവസത്തിനിടെ കുത്തേറ്റു മരിച്ചത് അഞ്ചുപേർ;കഠാര ആക്രമണങ്ങൾ പെരുകുമ്പോൾ ലണ്ടൻ നഗരം ഭീതിയിൽ

കഠാര ഉപയോഗിച്ചുള്ള 39,598 ആക്രമണങ്ങളാണ് ഈ വർഷത്തിൽ ഇതുവരെ ലണ്ടനിൽ നടന്നത്.

                       

കഴിഞ്ഞ ആറു ദിവസത്തിനിടെ ലണ്ട‍ൻ നഗരത്തിൽ കുത്തേറ്റ് മരിച്ചത് ആറു പേര്‍. കഠാര കൊണ്ടുള്ള ആക്രമണങ്ങൾ ലണ്ടൻ നഗരത്തിൽ‌ വർധിച്ചു വരുന്നത് നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിക്കുകുയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ നഗരത്തിന്റെ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദിനംപ്രതി ആക്രമണങ്ങളും മരണങ്ങളും കൂടുകയാണ്.

ബെർമോൺഡ്സിയിലെ സൗത്ത്വാർക്ക് പാർക്ക്, ക്ലാപ്പം സൗത്ത് ട്യൂബ് സ്റ്റേഷൻ, ടുൾസി ഹില്ലിലെ ഗ്രീൻലീഫ് ക്ലോസ്, ബെല്ലിംങ്ങാം, അനേർലി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങളും മരണങ്ങളും നടന്നത്.

കഠാര ഉപയോഗിച്ചുള്ള 39,598 ആക്രമണങ്ങളാണ് ഈ വർഷത്തിൽ ഇതുവരെ ലണ്ടനിൽ നടന്നത്. ഇതിൽ 119 പേർ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ 22 ശതമാനത്തിന്റെ വർധനയാണ് ആക്രമണങ്ങളിൽ ഉണ്ടായിരിക്കുന്നത്.

ലണ്ടൻ നഗരത്തിൽ നൂറിൽ രണ്ടുപേർ ഏതെങ്കിലും കുറ്റകൃത്യത്തിന് വിധേയരാകുന്നുണ്ടെന്ന് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍