സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായായി നടക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടന്‍) സമ്മേളനത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. മാഞ്ചസ്റ്ററില്‍ വെച്ചു മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലാണ് സമ്മേളനം നടക്കുന്നത്. ബ്രിട്ടനിലെ അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്തുകാരനുമായ അവ്താര്‍ സിംഗ് സാദിഖിന്റെ പേരിലുള്ള വേദിയില്‍ മാര്‍ച്ച് 31നു നടക്കുന്ന യോഗത്തിലാണ് യെച്ചൂരി പ്രസംഗിക്കുക.