Continue reading “ഹൈദരാബാദ്: അറസ്റ്റിലായ അധ്യാപകരെ സസ്പെന്റ് ചെയ്യാന്‍ സാധ്യത”

" /> Continue reading “ഹൈദരാബാദ്: അറസ്റ്റിലായ അധ്യാപകരെ സസ്പെന്റ് ചെയ്യാന്‍ സാധ്യത”

"> Continue reading “ഹൈദരാബാദ്: അറസ്റ്റിലായ അധ്യാപകരെ സസ്പെന്റ് ചെയ്യാന്‍ സാധ്യത”

">

UPDATES

ഹൈദരാബാദ്: അറസ്റ്റിലായ അധ്യാപകരെ സസ്പെന്റ് ചെയ്യാന്‍ സാധ്യത

Avatar

                       

അഴിമുഖം പ്രതിനിധി

പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ അധ്യാപകരെ ഹൈദരാബാദ് സര്‍വ്വകലാശാല സസ്പെന്‍റ്റ് ചെയ്യാന്‍ സാധ്യത. വിസി അപ്പാറാവുവിന്റെ തിരിച്ചുവരവിനോടനുബന്ധിച്ചു നടന്ന പ്രതിഷേധ സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട തധാഗത് സെന്‍ഗുപ്ത, കെവൈ രത്നം എന്നിവരെയാണ് സസ്പെന്‍റ് ചെയ്യാന്‍ സാധ്യതയുള്ളതായി സൂചനകള്‍ ഉയരുന്നത്. അറസ്റ്റിലായ വിദ്യാര്‍ഥികളോടൊപ്പം ഇവര്‍ക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കേന്ദ്ര സിവില്‍ സര്‍വീസ് നിയമത്തിലെ 14മത് വ്യവസ്ഥ പ്രകാരം 48 മണിക്കൂരില്‍ അധികം സമയം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ജീവനക്കാരെ സസ്പെന്‍റ് ചെയ്യാം എന്നത് ഉപയോഗപ്പെടുത്തിയാകും സര്‍വ്വകലാശാല ഇതിനൊരുങ്ങുക. തധാഗത് സെന്‍ഗുപ്ത ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസറും കെവൈ രത്നം രാഷ്ട്രതന്ത്രം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ്. 

 

Share on

മറ്റുവാര്‍ത്തകള്‍