UPDATES

ഇന്ത്യ

രാഗേഷ് അസ്താനയുടെ നിയമനം ചോദ്യം ചെയ്ത ഹരജി സുപ്രിം കോടതി തള്ളി

1984ലെ ഗുജറാത്ത് കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താനയ്ക്കു 2003 ഫെബ്രുവരിയില്‍ വഡോദര റേഞ്ച് ജൂനിയര്‍ ഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2016 ഡിസംബര്‍ രണ്ടിനു സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു

                       

ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാഗേഷ് അസ്താനയെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ സ്പെഷ്യല്‍ ഡയറക്ടറായി നിയോഗിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. നിയമനത്തിനെതിരെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്.

നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. നികുതി വെട്ടിപ്പ് നടത്തിയവരുടെ കൂട്ടത്തില്‍ അസ്താനയുടെ പേരുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, കഴിവുറ്റ ഉദ്യോഗസ്ഥനാണ് അസ്താനയെന്ന് സര്‍ക്കാര്‍ വാദിച്ചു. ഗോധ്ര തീവണ്ടി ദുരന്തം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു അസ്താന.

1984ലെ ഗുജറാത്ത് കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താനയ്ക്കു 2003 ഫെബ്രുവരിയില്‍ വഡോദര റേഞ്ച് ജൂനിയര്‍ ഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2016 ഡിസംബര്‍ രണ്ടിനു സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. അസ്താനയുടെ സീനിയര്‍ ആയ സ്പെഷ്യല്‍ ഡയറക്ടര്‍ ആര്‍ കെ ദത്തയെ ആഭ്യന്തര മന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറി ആയി സ്ഥലംമാറ്റിയാണു അസ്താനയെ ഇടക്കാല ഡയറക്ടറായി നിയമിച്ചിരുന്നുത്.

Related news


Share on

മറ്റുവാര്‍ത്തകള്‍