UPDATES

വൈറല്‍

വിശക്കുന്ന വൃദ്ധയ്ക്ക് ഭക്ഷണവുമായി ജില്ല കളക്ടര്‍ വീട്ടില്‍; അഭിനന്ദനങ്ങളുമായി മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

പാത്രങ്ങളൊന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ കളക്ടര്‍ ഇലയില്‍ ഭക്ഷണം വിളമ്പി നിലത്തിരുന്ന് അവര്‍ക്കൊപ്പമിരുന്ന് കഴിച്ചു. പെന്‍ഷന്‍ പേപ്പറുകളും കളക്ടര്‍ ശരിയാക്കികൊണ്ടുവന്നിരുന്നു.

                       

ആരും നോക്കാനില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയായ സ്ത്രീയുടെ ദുരിതം അറിഞ്ഞ് സഹായവുമായി തമിഴ്‌നാട്ടിലെ കരൂര്‍ ജില്ല കളക്ടര്‍. കുറച്ച് ദിവസമായി പട്ടിണിയിലായിരുന്നു ഈ സ്ത്രീ. വിവരമറിഞ്ഞയുടന്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ടിഫിന്‍ ബോക്‌സില്‍ നിറച്ച് കളക്ടര്‍ ടി അന്‍പയ്യന്‍ അവരുടെ വീട്ടിലെത്തി. പാത്രങ്ങളൊന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ കളക്ടര്‍ ഇലയില്‍ ഭക്ഷണം വിളമ്പി നിലത്തിരുന്ന് അവര്‍ക്കൊപ്പമിരുന്ന് കഴിച്ചു. പെന്‍ഷന്‍ പേപ്പറുകളും കളക്ടര്‍ ശരിയാക്കികൊണ്ടുവന്നിരുന്നു.

ഇനി ഇക്കാര്യത്തിനായി ഒരു ഓഫീസിലും കയറിയിറങ്ങേണ്ടതില്ലെന്ന് കളക്ടര്‍ അവരോട് പറഞ്ഞു. എല്ലാ മാസവും മുടങ്ങാതെ കൃത്യമായി പെന്‍ഷന്‍ വീട്ടിലെത്തുമെന്ന് കളക്ടറുടെ ഉറപ്പ്. പെന്‍ഷന്‍ കിട്ടുന്നത് വരെ ഭക്ഷണം തന്റെ വീട്ടില്‍ നിന്നെത്തുമെന്നും പേരിനെ അന്വര്‍ത്ഥമാക്കുന്ന അന്‍പുള്ള ആ കളക്ടര്‍ ബ്രോ വ്യക്തമാക്കി. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് വൈ ഖുറേഷിയാണ് കരൂര്‍ കളക്ടറുടെ മനുഷ്യസ്‌നേഹം ട്വീറ്റ് വഴി അറിയിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍