UPDATES

വായിച്ചോ‌

ശ്രീലങ്ക തങ്ങളുടെ ആദ്യ ഉപഗ്രഹത്തിന് ഹൈന്ദവ പുരാണത്തിലെ വില്ലന്റെ പേരിട്ടത് എന്തുകൊണ്ട്?

ശ്രീലങ്കയിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ രാവണനെ നായകനായി തന്നെയാണ് കാണുന്നത്

                       

ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ ആദ്യ ഉപഗ്രഹത്തിന് രാമായണത്തിലെ വില്ലനായ രാവണന്റെ പേര് നല്‍കിയത് എന്തുകൊണ്ടായിരിക്കാം? രാഷ്ട്രീയവും ശാസ്ത്രവും സാഹിത്യവുമൊക്കെ പുരാണകഥകളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും ദൃഷ്ടാന്തങ്ങള്‍ സ്വീകരിക്കുക ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പതിവായിരിക്കുകയാണ്.  ശ്രീലങ്കയും ആ വഴിയേ തന്നെ എന്നു സൂചിപ്പിക്കുന്നതാണ്  ജൂണ്‍ 17നു വിക്ഷേപിച്ച ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്ന രാവണ-1 എന്ന് പേര്. 1.05 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ പ്രാഥമിക ദൌത്യം ശ്രീലങ്കയുടെയും സമീപ പ്രദേശങ്ങളുടെയും ചിത്രം പകര്‍ത്തുകയാണ്.

ഹൈന്ദവ പുരാണ ഗ്രന്ഥങ്ങള്‍ പ്രകാരം രാക്ഷസ വംശത്തിന്റെ തലവനും, ലങ്കയുടെ രാജാവുമാണ് രാവണന്‍. രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ട ലങ്ക ഇന്നത്തെ ശ്രീലങ്കയാണെന്ന് ചില വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വാദത്തെ മുന്‍നിര്‍ത്തിയാണ് ശ്രീലങ്ക ആദ്യ ഉപഗ്രഹത്തിന് രാവണന്റെ പേര് നല്‍കിയിരിക്കുന്നത്.

രാമായണത്തില്‍ രാവണനെ വില്ലനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. രാമന്റെ ഭാര്യയായ സീതയെ തട്ടിക്കൊണ്ടുവന്ന് രാവണന്‍ ലങ്കയില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു എന്നാണ് രാമായണ കഥ. രാമന്‍ സീതയെ മോചിപ്പിക്കാന്‍ ലങ്കയെ ആക്രമിക്കുകയും രാവണനെ പരാജയപ്പെടുത്തിയെന്നുമാണ് ഐതിഹ്യം.

ഹിന്ദുമത വിശ്വാസ പ്രകാരം ഭൂരിഭാഗം ആളുകളും രാവണനെ തിന്മയുടെ പ്രതീകമായിട്ടാണ് കാണുന്നത്. രാവണനെ രാമന്‍ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് ദസ്‌റ നടത്തുന്നത്. ഉത്തരേന്ത്യയിലെ പലസ്ഥലങ്ങളിലും രാവണന്റെ ഭീമാകാരമായ പ്രതിമ കത്തിക്കുന്നത് ദസ്‌റയുടെ ഭാഗമാണ്.

രാമരാജ്യമെന്ന ആശയം ആധുനിക ഇന്ത്യന്‍ നേതാക്കന്മാര്‍പോലും ആദര്‍ശവത്കരിച്ചുകൊണ്ടാണ് അവതരിപ്പിക്കാറുള്ളത്. രാമന്റെ രാജ്യമെന്ന് പറയപ്പെടുന്ന അയോദ്ധ്യ ഹിന്ദു ദേശിയ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമാണ്.

300 പ്രാദേശിക രാമായണങ്ങള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ വളരെ ചുരുക്കം ചിലതില്‍മാത്രം രാവണന്റെ നന്മകളെ കുറിച്ചാണ് വിവരിക്കുന്നത്. ഇന്ത്യയില്‍ ചെറിയൊരു വിഭാഗം ആളുകള്‍ രാവണനെ ആരാധിക്കുന്നുണ്ട്.ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പെരിയാര്‍ ഇ.വി രാമസ്വാമി നിക്കര്‍ ദ്രാവിഡവംശത്തിന്റെ രാജാവായിട്ടാണ് രാവണനെ കാണുന്നത്. ശ്രീലങ്കയിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ രാവണനെ നായകനായി തന്നെയാണ് കാണുന്നത്.

രാമായണത്തിലെ പാത നിര്‍മ്മിച്ചുകൊണ്ട് വിനോദസഞ്ചരികളെ ആകര്‍ഷിക്കാനുള്ള ശ്രീലങ്കയുടെ പദ്ധതിയും പുരോഗമിക്കുന്നുണ്ട്.

കൂടുതല്‍ വായിക്കൂ: Quartz India

Share on

മറ്റുവാര്‍ത്തകള്‍