UPDATES

വായന/സംസ്കാരം

ഓര്‍വെല്‍ പ്രൈസ് പട്ടികയില്‍ ഇടംനേടി ഇന്ത്യന്‍ എഴുത്തുകാരിയായ ആല്‍ഫ ഷാ

വര്‍ത്തമാന സാഹചര്യത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന അസമത്വത്തിനെതിരേയും, ഏകാധിപത്യത്തിനെതിരേയുമുള്ള പോരാട്ടമായിട്ടാണ് ആല്‍ഫ ഷാ തന്റെ എഴുത്ത് സമൂഹത്തിന് സമര്‍പ്പിച്ചിട്ടുള്ളത്.

                       

ഇന്ത്യന്‍ എഴുത്തുകാരിയായ ആല്‍ഫ ഷായുടെ നൈറ്റ് മാര്‍ച്ച് എ ജെര്‍ണി ഇന്റ്റു ഇന്‍ഡ്യന്‍ നക്‌സല്‍ ഹാര്‍ട്ട്‌ലാന്‍ഡ്‌സ് എന്ന പുസ്തകം ഓര്‍വെല്‍ പ്രൈസ് 2019 ന്റെ പട്ടികയില്‍ ഇടംനേടി.

ഓര്‍വെല്‍ പ്രൈസ് ഒരേപോലെ കലാപരവും, രാഷ്ട്രീയ പരവുമായ എഴുത്തിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നല്‍കിവരുന്ന ഒന്നാണ്. രാഷ്ട്രീയപരമായ എഴുത്തുകളെ വളര്‍ത്തികൊണ്ടുവരിക എന്നതാണ് ഓര്‍വെല്‍ പ്രൈസ് ലക്ഷ്യംവെക്കുന്നത്.

അസാധാരണമായ ഉള്‍ക്കാഴ്ച്ച നല്‍കുന്ന പുസ്തകമാണ് നൈറ്റ് മാര്‍ച്ച് എ ജെര്‍ണി ഇന്റ്റു ഇന്‍ഡ്യന്‍ നക്‌സല്‍ ഹാര്‍ട്ട്‌ലാന്‍ഡ്‌സ്. വര്‍ത്തമാന സാഹചര്യത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന അസമത്വത്തിനെതിരേയും, ഏകാധിപത്യത്തിനെതിരേയുമുള്ള പോരാട്ടമായിട്ടാണ് ആല്‍ഫ ഷാ തന്റെ എഴുത്ത് സമൂഹത്തിന് സമര്‍പ്പിച്ചിട്ടുള്ളത്.

കിഴക്കന്‍ ഇന്ത്യയിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ആല്‍ഫ ഷാ. ഇന്ത്യയില്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും തുടരുന്ന ജാതി, വര്‍ഗ്ഗ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. ഇന്‍ ദി ഷാഡോ ഓഫ് ദി സ്റ്റെയ്റ്റ് എന്ന പുസ്തകവും ആല്‍ഫ ഷാ രചിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍