UPDATES

വായന/സംസ്കാരം

മദ്രാസ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ വിജയരാജമല്ലികയുടെ കവിതാസമാഹാരം

എം ജി സര്‍വകലാശാലയും, കാലടി സംസ്‌കൃത സര്‍വകലാശാലയും വിജയരാജമല്ലികയുടെ കവിതകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

                       

മദ്രാസ് സര്‍വകലാശാല എം എ പാഠ്യപദ്ധതിയില്‍ മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ കവി വിജയരാജമല്ലികയുടെ കവിതാസമാഹാരവും. 50 കവിതകള്‍ ഉള്‍പ്പെടുന്ന ദൈവത്തിന്റെ മകള്‍ എന്ന സമാഹാരമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ എം ജി സര്‍വകലാശാലയും, കാലടി സംസ്‌കൃത സര്‍വകലാശാലയും വിജയരാജമല്ലികയുടെ കവിതകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കവിതാ സമാഹാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായിട്ടാണ്.

മദ്രാസ് സര്‍വകലാശാല മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. പി.എം ഗിരീഷ്, ഡോ. ഒ.കെ സന്തോഷ്, ഡോ. കെ .സംപ്രീത എന്നിവരടങ്ങിയ പാഠ്യപദ്ധതി സംഘമാണ് നവ കവിതാഘട്ടം എന്ന വിഭാഗത്തില്‍ വിജയരാജമല്ലികയുടെ കവിതാ സമാഹാരം ഉള്‍പ്പെടുത്തിയത്. പി.പി രാമചന്ദ്രന്‍, വിഷ്ണു പ്രസാദ്, എസ് ജോസഫ് എന്നിവരുടെ കവിതകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തൃശൂര്‍ സ്വദേശിയായ വിജയരാജമല്ലിക തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്‌റ്റേഷനില്‍ പാരാലീഗല്‍ വോളിന്റിയറായി പ്രവര്‍ത്തിക്കുകയാണ്. രണ്ടാമത്തെ കവിതാസമാഹാരമായ ആണ്‍നദി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മല്ലികാവസന്തം എന്ന പേരില്‍ ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് വിജയരാജമല്ലിക.

ഓർമ്മയുടെ ഇന്ദ്രിയം കണ്ണായിത്തീർന്നാൽ അതെങ്ങനെയിരിയ്ക്കും; പ്രളയവും കടന്നതിനൊരു മുഖമൊഴി

Related news


Share on

മറ്റുവാര്‍ത്തകള്‍