UPDATES

വായന/സംസ്കാരം

മാര്‍ക്കേസിന്റെ വിചിത്ര സൗഹൃദങ്ങളുടേയും പത്രപ്രവര്‍ത്തന ജീവിതത്തിന്റേയും കഥ പറഞ്ഞ് പുതിയ പുസ്തകങ്ങള്‍

ഈ റിപ്പോര്‍ട്ടുകളില്‍ പ്രസിഡന്റിന്റെ ബാര്‍ബറുടെ കഥ മുതല്‍ തനിക്കുകൂടി ലഭിച്ച നൊബൈല്‍ സമ്മാനത്തിന്റെ പിന്നണി കളികള്‍ വരെയുണ്ട്.

                       

മാന്ത്രിക സ്പര്‍ശമുള്ള വരികളില്‍ നിന്ന് ജീവിതത്തെ അറിഞ്ഞവരാണ് ഗബ്രിയേല്‍ മാര്‍ക്കേസിന്റെ വായനക്കാര്‍. മരിച്ച് അഞ്ചുവര്‍ഷം കഴിയുന്ന വേളയില്‍ മാര്‍ക്കേസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്ട് പുസ്തകങ്ങളിറങ്ങിയിരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള മാര്‍ക്കേസിന്റെ രചനകളാണ് ഒന്നാമത്തേത്. രണ്ടാമത്തേത് മാര്‍ക്കേസ് എന്ന വ്യക്തിയെ കുറിച്ചുള്ള ആളുകളുടെ ഓര്‍മ്മകളും. ‘The scandal of the century and other writings’ , ‘Solitude and company’ എന്നീ പുസ്തകങ്ങളാണ് ലോക പുസ്തകശാലകളില്‍ തരംഗമാവുന്നത്.

വശ്യവും കണിശവുമായ രീതിയിലായിരുന്നു മാര്‍ക്കോസിന്റെ പത്ര റിപ്പോര്‍ട്ടുകള്‍. ‘ഒരു എഴുത്തുകാരനെന്ന നിലയിലോ നൊബേല്‍ സമ്മാന ജേതാവ് എന്ന നിലയിലോ ഓര്‍മ്മിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് ഒരു പത്രപ്രവര്‍ത്തകനായി സ്മരിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹമെന്ന് മാര്‍ക്കേസ് പറയുമായിരുന്നു’. മാര്‍ക്കേസിന്റെ ദീര്‍ഘകാല പത്രപ്രവര്‍ത്തനത്തിലെ 50 രചനകളാണ് ആദ്യ സമാഹാരത്തില്‍ ശേഖരിക്കുന്നത്.

വിഷയത്തിലേയും അവതരണത്തിലേയും വ്യത്യസ്തതയാണ് മാര്‍ക്കേസിന്റെ പത്ര റിപ്പോര്‍ട്ടുകളുടെ കരുത്തായി നിലകൊണ്ടത്. ഈ റിപ്പോര്‍ട്ടുകളില്‍ പ്രസിഡന്റിന്റെ ബാര്‍ബറുടെ കഥ മുതല്‍ തനിക്കുകൂടി ലഭിച്ച നൊബൈല്‍ സമ്മാനത്തിന്റെ പിന്നണി കളികള്‍ വരെയുണ്ട്.

മാര്‍ക്കേസിനെ കുറിച്ചുള്ള ഓര്‍മ്മ പുസ്തകത്തില്‍ സഹോദരന്‍ ലൂയി എന്റിക്വി ഗാര്‍സ്യ മാര്‍ക്കേസിന്റെ ഒര്‍മ്മകള്‍ക്ക് പുറമെ സുഹൃത്തുക്കളും ബന്ധുക്കളും ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. വിചിത്രമായ സൗഹൃദങ്ങളുടെ കഥകള്‍ ഇതില്‍ കടന്നു വരുന്നു. ഈ കൃതികളിലെ ഓരോ വരിയും ഗബ്രിയേല്‍ മാര്‍ക്കേസിന്റെ എഴുത്തിന്റെ ആത്മാവിലേക്കാണ് വായനക്കാരനെ എത്തിക്കുന്നത്.

മദ്രാസ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ വിജയരാജമല്ലികയുടെ കവിതാസമാഹാരം

Share on

മറ്റുവാര്‍ത്തകള്‍