UPDATES

വായന/സംസ്കാരം

20mm വലിപ്പമുള്ള കീമോതെറാപ്പി ഗുളികയില്‍ 51 വാക്കുകള്‍; വൈദ്യശാസ്ത്രത്തെ ആഘോഷിച്ച് ഒരു അര്‍ബുദ കവിത

കാന്‍സര്‍ ചികിത്സയുടെ പുരോഗതിക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ‘പ്രോത്സാഹിപ്പിക്കാനും ആഘോഷിക്കാനും’ ഉദ്ദേശിച്ചാണ് ‘ഫിനിഷിംഗ് ഇറ്റ്’ എന്ന കവിത 2cm x 1cm മാത്രം ദൈര്‍ഘ്യമുള്ള ഒരു കീമോതെറാപ്പി ഗുളികയില്‍ കൊത്തിവച്ചത്.

                       

ബ്രിട്ടന്റെ ആസ്ഥാന കവിയാണ് സൈമണ്‍ ആര്‍മിറ്റേജ്. ധിഷണയില്ലാത്ത കവിതകളാണ് തന്റേതെന്ന് എന്ന് സ്വയം വിലയിരുത്തുന്ന അദ്ദേഹം ആധുനിക ഇംഗ്ലീഷ് കവികളില്‍ പ്രധാനിയാണ്. ക്യാന്‍സര്‍ രോഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിത ഒരു ക്യാന്‍സര്‍ ഗുളികയിലാണ് കൊത്തിവച്ചിരിക്കുന്നത്. മൈക്രോ ആര്‍ട്ടിസ്റ്റ് ഗ്രഹാം ഷോര്‍ട്ടാണ് ഈ സാഹസിക ഉദ്യമത്തിനു പിന്നില്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ ആവശ്യപ്രകാരം കാന്‍സര്‍ ചികിത്സയുടെ പുരോഗതിക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ‘പ്രോത്സാഹിപ്പിക്കാനും ആഘോഷിക്കാനും’ ഉദ്ദേശിച്ചാണ് 51 വാക്കുകളുള്ള ‘ഫിനിഷിംഗ് ഇറ്റ്’ എന്ന കവിത 20mm മാത്രം വലിപ്പമുള്ള ഒരു കീമോതെറാപ്പി ഗുളികയില്‍ കൊത്തിവച്ചത്.

‘ഞാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും കഠിനമായ ജോലിയാണ് ഇതെന്ന്’ ഷോര്‍ട്ട് പറയുന്നു. അതിനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ‘വളരെ അസാധാരണമായ പല മുന്നൊരുക്കങ്ങളും ഞാന്‍ നടത്തിയിരുന്നു. സ്റ്റെതസ്‌കോപ്പ് ധരിക്കുകയും ഹൃദയമിടിപ്പ് 20-25 ബിപിഎം വരെ കുറയ്ക്കുന്നതിനായി ഗുളിക കഴിക്കുകയും ചെയ്തു. അതി സൂക്ഷ്മമായ സൂചി ഉപയോഗിച്ചാണ് എഴുതിയത്’- ഷോര്‍ട്ട് പറഞ്ഞു. കൂടാതെ വിശ്രമ വേളകളിലെ പള്‍സ് റേറ്റ് കുറയ്ക്കുന്നതിന് ദിവസവും 10,000 മീറ്റര്‍ അദ്ദേഹം നീന്തിയിരുന്നു. സമീപത്തുകൂടെ വാഹങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടായേക്കാവുന്ന വളരെ കുറഞ്ഞ പ്രകമ്പനംപോലും ഒഴിവാക്കാന്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള സമയമാണ് അദ്ദേഹം എഴുത്തിനായി തിരഞ്ഞെടുത്തത്.

വൈദ്യശാസ്ത്രത്തിന്റെയും കവിതയുടെയും സാധ്യതകളെക്കുറിച്ച് വലിയശുഭാപ്തി വിശ്വാസമുള്ള ആളാണ് താനെന്ന് ആര്‍മിറ്റേജ് പറഞ്ഞു. “I can’t configure/a tablet/chiselled by God’s finger/or forge/a scrawled prescription,/but here’s an inscription, formed/on the small white dot/of its own/full stop,/the sugared pill/of a poem, one sentence/that speaks ill/of illness itself, bullet/with cancer’s name/carved brazenly on it.” എന്നാണ് അദ്ദേഹം കുറിച്ചത്. ഷോര്‍ട്ടിന്റെ ടാബ്ലെറ്റ് സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ ഡ്രഗ് ഡിസ്‌കവറിയില്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സെന്റര്‍ 2020-ലാണ് പ്രവര്‍ത്തനം തുടങ്ങുക.

‘ശാസ്ത്രവും കവിതയും പലരും അനുമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബന്ധമുള്ള സംഗതികളാണ്. അത്യാധുനിക മെഡിക്കല്‍ ഗവേഷണവുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം വളരെ ആവേശത്തോടെയാണ് ഞാന്‍ ഏറ്റെടുത്തത്. ശാസ്ത്രത്തെപ്പോലെ, കവിതയും സൃഷ്ടിപരമായ ചിന്തയെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങളും സാധ്യതകളും ഭാവനയില്‍ കാണുന്ന ഒരു പ്രവര്‍ത്തിയാണ്’ എന്ന് ആര്‍മിറ്റേജ് പറയുന്നു.

‘ഇന്ത്യക്ക് ഇനി ഒരു സൈനിക മേധാവി’; സ്വാതന്ത്ര്യദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

Related news


Share on

മറ്റുവാര്‍ത്തകള്‍