കാര്‍ഡ് ബോര്‍ഡ്, അലുമിനിയം ഫോയില്‍, ടേപ്പ്, പ്ലാസ്റ്റിക് റാപ്പ് തുടങ്ങി സാധാരണ ദൈനംദിന വസ്തുക്കള്‍ കൊണ്ടാണ് അദ്ദേഹം കലാസൃഷ്ടികള്‍ നടത്തുന്നത്
കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി സ്വിറ്റ്സര്‍ലാന്‍റ് ആര്‍ട്ടിസ്റ്റ് തോമസ് ഹെര്‍ഷോണ്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘എനര്‍ജി യെസ്, ക്വാളിറ്റി നോ’ എന്ന പ്രമേയത്തിലാണ് പരിശീലന കളരി സംഘടിപ്പിക്കുന്നത്.
നാളെ മുതല്‍ ഈ മാസം 28 വരെയാണ് പരിശീലന കളരി നടത്തുന്നത്. കാര്‍ഡ് ബോര്‍ഡ്, അലുമിനിയം ഫോയില്‍, ടേപ്പ്, പ്ലാസ്റ്റിക് റാപ്പ് തുടങ്ങി സാധാരണ ദൈനംദിന വസ്തുക്കള്‍ കൊണ്ടാണ് അദ്ദേഹം കലാസൃഷ്ടികള്‍ നടത്തുന്നത്. കളരിയിലെത്തുന്നവര്‍ സ്വന്തമായി ഉണ്ടാക്കിയ സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനായി കൊണ്ടു വരണമെന്നും തോമസ് ആവശ്യപ്പെടുന്നു.വിവിധങ്ങളായ കലാവിഷയങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയമാണ് ഹെര്‍ഷോണിന്‍റെ പരിശീലന കളരിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചകളാണ് പരിപാടിയില്‍ ഉണ്ടാകുക.
എല്ലാവര്‍ക്കും പരിശീലന കളരിയില്‍ പങ്കെടുക്കാം. കളരിയുടെ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ മികവ് അടിസ്ഥാനമാക്കാതെ വളരെ ഉദാരമായ രീതിയില്‍ കലാപരിശീലനത്തെ കാണാനാണ് പരിശീലന കളരിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അനിത ദുബെ പറഞ്ഞു.
പരിശീലനം ആഗ്രഹിക്കുന്നവര്‍ക്ക് ഉദാരമായ ഇടം നല്‍കുകയെന്നതാണ് ഹെര്‍ഷോണിന്‍റെ ലക്ഷ്യം. വിലയിരുത്തല്‍ എപ്പോഴും പിന്തിരിപ്പനാണെന്ന പൊതുധാരണ മാറ്റാനും അദ്ദേഹം ഉദ്ദേശിക്കുന്നു.
പരിശീലന കളരിയ്ക്കായി applications@