UPDATES

വായിച്ചോ‌

കുരുമുളക് ഇന്ത്യയിലേയ്ക്ക് വന്നത് തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ നിന്ന്? 50 ലക്ഷം വര്‍ഷം മുമ്പ്

കുരുമുളക് ഇന്ത്യയില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത് എന്ന വിലയിരുത്തലിനെ തിരുത്തുന്നതാണ് പഠനം.

                       

കുരുമുളക് ഇന്ത്യയിലെത്തിയത് 50 ലക്ഷം വര്‍ഷം മുമ്പ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നാണ് എന്ന് പുതിയ പഠനം. മയോസീന്‍ യുഗം എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. കുരുമുളക് ഇന്ത്യയില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത് എന്ന വിലയിരുത്തലിനെ തിരുത്തുന്നതാണ് പഠനം. ഇന്ത്യയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ജൈവ വൈവിധ്യം തങ്ങളെ അദ്ഭുതപ്പെടുത്തിയതായി കനേഡിയന്‍ ശാസ്ത്രഞ്ജര്‍ പറയുന്നതായി ദ സ്‌ക്രോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഭൂപ്രദേശങ്ങളുടെ ഇന്നത്തെ നിലയ്ക്ക് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുണ്ടായിരുന്നന ഗോണ്ട്വാന ലാന്‍ഡ് എന്നി വിളിക്കുന്ന ഭൂഖണ്ഡവുമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനുള്ള ബന്ധമാണ് ഇവരെ ആശ്ചര്യപ്പെടുത്തിയത്.

ഇന്ത്യന്‍, യുറേഷ്യന്‍ ഫലകങ്ങള്‍ കൂട്ടിയിടിച്ചതിന് ശേഷമാണ് കുരുമുളക് ഇന്ത്യയിലെത്തിയത് എന്നാണ് ഒരു സിദ്ധാന്തം. മറ്റൊന്ന് ഇന്ത്യയില്‍ നിന്ന് ചില സ്പീഷിസുകള്‍ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടര്‍ന്നു എന്നും. പല സ്പീഷിസുകളും ഗോണ്ട്വാനന്‍ ആഫ്രിക്കയില്‍ നിന്ന് യുറേഷ്യയിലേയ്ക്കും പിന്നീട് ഇന്ത്യയിലേയ്ക്കും എത്തിയിട്ടുണ്ട്.

ബംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ എക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, മണിപ്പാലിലെ അക്കാഡമി ഓഫ് ഹയര്‍ എജുക്കേഷന്‍, കാനഡയിലെ മോണ്‍ട്രിയലിലുള്ള കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റി, ക്യൂബെക്കിലെ ക്യൂബക് സെന്റര്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി സയന്‍സ്, തിരുവനന്തപുരത്തെ ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ടീമിലുള്ളത്. പശ്ചിമഘട്ടം, പൂര്‍വഘട്ടം, വടക്കുകിഴക്കന്‍ ഇന്ത്യ, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ സംഘം ശേഖരിച്ചു.

വായനയ്ക്ക്: Black pepper came to India from South East Asia over five million years ago, says a new study

Share on

മറ്റുവാര്‍ത്തകള്‍