UPDATES

വായിച്ചോ‌

മുഗള്‍ സാമ്രാജ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനും അഹമ്മദ് ഷായില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കും പഠിക്കാനുള്ളത്

അഹമ്മദ് ഷായുമായി രാഹുല്‍ ഗാന്ധിയ്ക്കും മുഗള്‍ സാമ്രാജ്യവുമായി കോണ്‍ഗ്രസിനും ചില സാദൃശ്യങ്ങളുണ്ട് എന്നാണ് പ്രഖാര്‍ സിംഗ് കരുതുന്നത്.

                       

കുടുംബ രാഷ്ട്രീയം, കുടുംബ വാഴ്ച, രാജകുമാരന്‍ തുടങ്ങിയ വാക്കുകളെല്ലാം കോണ്‍ഗ്രസിനെ അധിക്ഷേപിക്കാനായി ഉപയോഗിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് സഹായകമായത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒരു നൂറ്റാണ്ടിലധികം കാര്യമായ വെല്ലുവിളികളില്ലാതെ നിയന്ത്രിച്ച നെഹ്രു കുടുംബത്തിന്റെ വംശാവലിയാണ്. മോത്തിലാല്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെ. എന്നാല്‍ എന്നാല്‍ 16ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതല്‍ 19ാം നൂറ്റാണ്ട് വരെ ഇന്ത്യ ഭരിച്ച മുകള്‍ സാമ്രാജ്യത്തില്‍ നിന്ന് കോണ്‍ഗ്രസിന് പഠിക്കാനുണ്ട് എന്നാണ് ദ ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ പ്രഖാര്‍ സിംഗ് അഭിപ്രായപ്പെടുന്നത്.

1748ല്‍ 22ാം വയസില്‍ മുഗള്‍ ചക്രവര്‍ത്തിയായ അഹമ്മദ് ഷാ തന്റെ ഭരണ പരിചയമില്ലായ്മ കൊണ്ട് സാമ്രാജ്യത്തെ വളരെയധികം ദുര്‍ബലമാക്കി. അഹമ്മദ് ഷായുമായി രാഹുല്‍ ഗാന്ധിയ്ക്കും മുഗള്‍ സാമ്രാജ്യവുമായി കോണ്‍ഗ്രസിനും ചില സാദൃശ്യങ്ങളുണ്ട് എന്നാണ് പ്രഖാര്‍ സിംഗ് കരുതുന്നത്. മുഗള്‍ സാമ്രാജ്യത്തിന് കീഴിലെ പ്രവിശ്യ ഭരണകൂടങ്ങളെ നയിച്ചിരുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളിലേയ്ക്ക് അധികാരം പങ്കിടാന്‍ മാത്രമാണ് ശ്രദ്ധിച്ചത്. സമാനമായി ഇപ്പോള്‍ കോണ്‍ഗ്രസിലും മുഖ്യമന്ത്രിമാര്‍ അടക്കമുള്ള പ്രാദേശിക നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറുന്നു. അശോക് ഗെലോട്ടിനും കമല്‍നാഥിനും മറ്റുമെതിരെ ആരോപണമുന്നയിച്ചത് രാഹുല്‍ ഗാന്ധി തന്നെയാണ്.

വായനയ്ക്ക്: The decline of the Congress: lessons from Mughal history

Related news


Share on

മറ്റുവാര്‍ത്തകള്‍