UPDATES

വായിച്ചോ‌

വീട്ടില്‍ പോകണമെന്ന് 15ാം വയസില്‍ ഐഎസില്‍ ചേര്‍ന്ന ജര്‍മ്മന്‍കാരി

നിലവില്‍ യുഎസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള സ്‌ക്രീനിംഗ് സെന്ററിലാണ് ഇവര്‍.

                       

നാല് വര്‍ഷം മുമ്പ് 15ാം വയസില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലെത്തിയ ജര്‍മ്മനി സ്വദേശിയായ യുവതി തിരിച്ചുപോകാന്‍ താല്‍പര്യപ്പെടുന്നു. 19കാരിയായ ലിയണോരയാണ് പറ്റിയ തെറ്റില്‍ പഞ്ചാത്തപിച്ചുകൊണ്ട് തിരിച്ചുപോകാന്‍ താല്‍പര്യപ്പെടുന്നത് എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയില്‍ വലിയ തിരിച്ചടി നേരിടുകയും കിഴക്കന്‍ പ്രവിശ്യയിലെ ചില പ്രദേശങ്ങളിലൊതുങ്ങുകയും ചെയ്തിരിക്കുകയാണ് ഐഎസ്. ഈ മേഖലയില്‍ നിന്ന് തന്റെ രണ്ട് ചെറിയ കുട്ടികള്‍ക്കൊപ്പമാണ് ലിയണോര രക്ഷപ്പെട്ടത്.

ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ലിയണോര സിറിയയിലെത്തിയത്. കൂടെയുള്ള ജര്‍മ്മന്‍ പൗരനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. നിലവില്‍ യുഎസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള സ്‌ക്രീനിംഗ് സെന്ററിലാണ് ഇവര്‍. ഇസ്ലാമിക് സ്‌റ്റേറ്റ് അംഗമായ ജര്‍മ്മന്‍ ഭീകരന്‍ മാര്‍ട്ടിന്‍ ലെംകെയാണ് ലിയണോരയുടെ ഭര്‍ത്താവ്.

വായനയ്ക്ക്: https://goo.gl/Y2Fwbk

Share on

മറ്റുവാര്‍ത്തകള്‍