UPDATES

വായിച്ചോ‌

ഗോയല്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ ഒന്‍പത് തവണ തൊഴില്‍ എന്ന വാക്ക് ഉച്ചരിച്ചിട്ടും തൊഴില്‍ പ്രതിസന്ധിയെ കുറിച്ച് മൌനം പാലിച്ചതെങ്ങിനെ?

നോട്ട് നിരോധനവും ജി എസ് ടിയും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു എന്നാണ് വിമര്‍ശകര്‍ പറയുന്ന

                       

തിരഞ്ഞെടുപ്പ് എന്ന വാക്ക് ഉപയോഗിക്കാതെ തന്നെ എങ്ങിനെയാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുക. അതറിയണമെങ്കില്‍ ഇടക്കാല ധന മന്ത്രി പീയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗം കേള്‍ക്കണം.

തന്റെ ബജറ്റ് പ്രസംഗത്തില്‍ ഒന്‍പത് തവണയാണ് ഗോയല്‍ തൊഴില്‍ എന്ന വാക്ക് ഉപയോഗിച്ചത്. എന്നാല്‍ രാജ്യം നേരിടുന്ന തൊഴിലില്ലായ്മ എന്ന പ്രതിസന്ധിയെ അഭിസംബോധന ചെയ്യാതിരിക്കാന്‍ എങ്ങനെയൊക്കെ അയാള്‍ക്ക് സാധിക്കുകയും ചെയ്തു.

2014 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത് 10 ദശലക്ഷം തൊഴിലവസരങ്ങള്‍ ആയിരുന്നു. അതേസമയം നോട്ട് നിരോധനവും ജി എസ് ടിയും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിന്റെ ഫലം എന്നു പറയുന്നത് 10 ദശലക്ഷം പേരെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിട്ടു എന്നത് തന്നെ. കഴിഞ്ഞ ഡിസംബര്‍ മാസം തൊഴിലില്ലായ്മ നിരക്ക് 27 മാസത്തെ ഏറ്റവും ഉയര്‍ന്ന-7.38%- നിരക്കിലായിരുന്നു എന്നു സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ എക്കണോമി നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു.

എന്നാല്‍ ഗോയല്‍ തന്റെ പ്രസംഗത്തില്‍ ഒന്‍പത് തവണ തൊഴില്‍ എന്ന വാക്ക് ഉച്ചരിച്ചപ്പോഴും കൂടിവരുന്ന തൊഴിലില്ലായ്മയെ കുറിച്ച് എവിടേയും പരാമര്‍ശിച്ചില്ല.

കൂടുതല്‍ വായിക്കാന്‍: https://goo.gl/iCsdYq

Share on

മറ്റുവാര്‍ത്തകള്‍