UPDATES

ഓഫ് ബീറ്റ്

മാണിയും ബജറ്റ് കാര്‍ട്ടൂണുകളും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-104

                       

ബജറ്റ് കാലം കാര്‍ട്ടൂണുകളുടെ ഒരു കുത്തൊഴുക്ക് തന്നെ എല്ലാം മാധ്യമങ്ങളിലും ഉണ്ടാക്കുക കാലങ്ങളായ പതിവാണ്. ഒന്നാം പേജില്‍ നിന്ന് കാര്‍ട്ടൂണുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പോലും ബജറ്റ് കാലങ്ങളില്‍ ഒന്നാം പേജിലേയ്ക്ക് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു എന്നുള്ളത് ആശ്വാസകരം തന്നെ. കേന്ദ്ര ബജറ്റ് ആയാലും കേരള ബജറ്റ് ആയാലും ധനകാര്യ മന്ത്രിമാര്‍ ബജറ്റ് കാലത്ത് കാര്‍ട്ടൂണുകളില്‍ വരുന്നു എന്നുള്ളത് ഒരു പ്രത്യേകതയാണ്. ധനകാര്യ മന്ത്രിമാരുടെ കാരിക്കേച്ചറുകളും ഇക്കാലത്ത് വ്യാപകമായി പ്രസിദ്ധീകരിക്കപ്പെടാറുണ്ട്.

പ്ലസ് ടു വിവാദവും നായനാരും

13 തവണ കേരളത്തില്‍ ബജറ്റ് അവതരിപ്പിച്ച കെ.എം. മാണി ഒരു റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചു. 13 തവണ ബജറ്റ് അവതരിപ്പിച്ചപ്പോഴും മലയാളത്തിലെ എല്ലാ മാധ്യമങ്ങളും ഒന്നാം പേജില്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അക്കാലത്തെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും ബജറ്റുമായി ബന്ധപ്പെട്ട് കെ. എം. മാണിയെ വരച്ചിട്ടുണ്ട്. ബജറ്റ് എന്നത് കണക്കുകളുടെ ഒരു മായ പ്രപഞ്ചമാണെന്നും, ഒരു മാജിക് ആണെന്നും പലപ്പോഴും കാര്‍ട്ടൂണിസ്റ്റുകള്‍ ആവര്‍ത്തിക്കാറുണ്ട്. ഒട്ടേറെ തവണ ധനമന്ത്രിമാര്‍ കാര്‍ട്ടൂണുകളില്‍ മാന്ത്രികന്‍മാരായി കാര്‍ട്ടൂണുകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. കാര്‍ട്ടൂണ്‍ ഒരു വിമര്‍ശന കലയായത് കൊണ്ട് തന്നെ കാര്‍ട്ടൂണിസ്റ്റുകള്‍ ബജറ്റുകളെ വിമര്‍ശന രീതിയിലാണ് സമീപിക്കാറ്. കാര്‍ട്ടൂണുകളെ ഒപ്പം കൂട്ടി തന്നെയാണ് പലപ്പോഴും പ്രതിപക്ഷം ബജറ്റുകളെ വിമര്‍ശനപരമായി സമീപിക്കാറ്.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വരച്ച ഒരു മാണി ബജറ്റ് കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. നാഥന്‍ വരച്ച കാര്‍ട്ടൂണിലും കണക്കുകളുടെ കണ്‍കെട്ട് വേലയാണ് മാണിയുടെ ബഡ്ജറ്റ് എന്ന് പ്രതിപക്ഷ നേതാവായിരുന്ന നായനാര്‍ പറയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. കണക്കുകള്‍ സാധാരണക്കാര്‍ക്ക് അത്ര പിടിയുള്ള കാര്യമല്ലല്ലോ. വളരെ ലളിതമായ വരയില്‍ വളരെ ലളിതമായ ആശയം സമൂഹത്തിലേക്ക് കൊണ്ടുവരുവാന്‍ ഈ കാര്‍ട്ടൂണ്‍ കാരണമായിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍