UPDATES

വായിച്ചോ‌

ഇന്ത്യ, പെണ്‍കുട്ടികളെ കൊല്ലുന്ന രാജ്യം

തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ 2018 ലെ കണക്കുകൾ അനുസരിച്ച് സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലമാണ് ഇന്ത്യ.

                       

ഉത്തർ പ്രദേശിലെ അലിഗഡിൽ‍ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ മൂന്നു വയസ്സുകാരിയെ നിഷ്ഠൂരമായി കൊലചെയ്ത് മൃതദേഹം ചവറ്റുകൊട്ടയിൽ തള്ളിയ സംഭവം പുറത്തുവന്നതിന് പിന്നാലെ പെൺകുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ തുടർക്കഥയായി മാറുന്നു. മെയ് 30ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം അലിഗഢിലെ ഒരു കുപ്പത്തൊട്ടിയിൽ‍ നിന്നാണ് ജൂൺ രണ്ടിന് കണ്ടെത്തിയത്. ശരീരം വികൃതമായിരുന്നു. കഴുത്ത് ഞെരിച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. 50,000 രൂപ വായ്പ തിരിച്ചടവിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മുത്തച്ഛൻ‍ ആണ് കടംവാങ്ങിയത്. ഇതിൽ‍ 10,000 രൂപ ഇപ്പോഴും തിരികെ നൽകാനുണ്ടെന്നാണ് പ്രതികൾ ആരോപിക്കുന്നത്. കുഞ്ഞ് കൊല്ലപ്പെട്ട ദിവസം പണത്തിന്റെ പേരിൽ‍ കുടുംബങ്ങൾ‍ തമ്മിൽ‍ വഴക്കുണ്ടായി. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നത്. പതിനായിരം രൂപയ്ക്ക് മേലുള്ള തർക്കമാണ് കുട്ടിയുടെ ജീവനെടുത്തത് എന്നത് മനസാക്ഷിയെ മരവിപ്പിക്കുന്നു.

ഇതിനിടെ കൊലപാതകത്തെ വർഗ്ഗീയ വൽക്കരിക്കാൻ ഉള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തപാൽ അതിർത്തിയിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ ഈ വിഷയത്തെ മതപരമായാണ് സമീപിച്ചിട്ടുള്ളത്. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചിയെ അവർ തടയുകയും ചെയ്തു.

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കർശനമായ നിയമങ്ങൾ എന്തുകൊണ്ട് നടപ്പാക്കപ്പെടുന്നില്ല എന്ന് ആലോചനയ്ക്ക് വിധേയമാക്കേണ്ടുന്ന സംഭവവികാസങ്ങളാണ് ഇന്ന് രാജ്യത്ത് മുഴുവൻ നടന്നുകൊണ്ടിരിക്കുന്നത്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ 2018 ലെ കണക്കുകൾ അനുസരിച്ച് സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലമാണ് ഇന്ത്യ.

ഈ തുടര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും പെൺകുട്ടികൾക്ക് നീതി ലഭിക്കാനും വേണ്ടി ഗവൺമെന്റും പൗരസമൂഹവും കമ്മ്യൂണിറ്റി സപ്പോർട്ടീവ് ആയ പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്തുകയും മെച്ചപ്പെട്ട പോലീസിങ് സമ്പ്രദായം നടപ്പിലാക്കുകയും വേണം. നിസ്സാരമായ കുടുംബ വഴക്കുകളുടെ പേരിൽ പോലും പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി കൊല്ലുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ജൂൺ ഏഴാം തീയതി ഗോരഖ്പൂരിൽ 6 പുരുഷന്മാരോ ചൂഷണം ചെയ്യപ്പെട്ട 12കാരി പീഡിപ്പിക്കപ്പെട്ടതിന്ന് കാരണം അവളുടെ കുടുംബവുമായി പ്രതികൾ എന്ന് ആരോപിക്കപ്പെടുന്ന ആളുകള്‍ക്ക് ഒരു ഓട നിർമ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ആയിരുന്നു. അടുത്ത ദിവസം അതായത് ജൂൺ എട്ടിന് ഉത്തർപ്രദേശിലെ ഹാമർ പൂരിലെ ഒരു സ്മശാനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായതായി കുടുംബം ആരോപിക്കുന്നു. അന്നേദിവസം തന്നെ ഭോപ്പാലിൽ ചേരി പ്രദേശത്ത് ജീവിച്ചിരുന്ന പത്തുവയസുകാരി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാർത്ത വന്നിരുന്നു പെൺകുട്ടിയുടെ അച്ഛൻ തന്നെ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും വ്യക്തമായിരുന്നു.

ജൂൺ 9 ആം തീയതി കാൺപൂർ അടുത്തുള്ള ജലൗൻ ജില്ലയിൽ നിന്ന് ലഭിച്ച 7 വയസ്സുകാരിയുടെ നഗ്ന മൃതദേഹവും അവൾക്ക് നേരിടേണ്ടിവന്ന പീഡനത്തെ വ്യക്തമാക്കുന്നുണ്ടായിരുന്നു. അയൽവാസികൾ തമ്മിലുള്ള തർക്കത്തിന് പുറത്താണ് കൊലപാതകം നടന്നതെന്നും ആരോപണമുയർന്നിരുന്നു. അതേ ദിവസം തന്നെ മധ്യപ്രദേശിലെ ജബൽപൂരിൽ 16 വയസ്സുള്ള കൗമാരക്കാരനായ നാലുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി ഉയർന്നു.

വായിക്കാം: ദി വയര്‍

Share on

മറ്റുവാര്‍ത്തകള്‍